Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightകാരണവർ തെയ്യത്തിന്‍റെ...

കാരണവർ തെയ്യത്തിന്‍റെ വെള്ളാട്ടം കെട്ടിയാടി 12കാരൻ

text_fields
bookmark_border
കാരണവർ തെയ്യത്തിന്‍റെ വെള്ളാട്ടം കെട്ടിയാടി 12കാരൻ
cancel
camera_alt

തി​റ മ​ഹോ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കാ​ര​ണ​വ​ർ തെ​യ്യ​ത്തി​ന്‍റെ വെ​ള്ളാ​ട്ടം കെ​ട്ടി​യാ​ടി​യ സൂ​ര്യ​ദേ​വ്

പേരാവൂർ: 12കാരൻ ആദ്യമായി കാരണവർ തെയ്യത്തിന്‍റെ വെള്ളാട്ടം കെട്ടിയാടി. കുനിത്തല മങ്ങംമുണ്ട കുട്ടി ശാസ്തപ്പൻ തിറ മഹോത്സവത്തോട് അനുബന്ധിച്ചായിരുന്നു ഇത്. തെയ്യം കലാകാരൻ തോലമ്പ്രയിലെ നവഗ്രഹയിൽ ഷാജി പെരുവണ്ണാന്‍റെയും സ്മിതയുടെ മകൻ സൂര്യദേവാണ് ആദ്യമായി കാരണവർ വെള്ളാട്ടം കെട്ടിയാടിയത്.

തോലമ്പ്ര യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. കഴിഞ്ഞ വർഷം തോലമ്പ്രശാസ്ത്രി നഗറിൽ പൂതം തെയ്യം കെട്ടിയാടിയെങ്കിലും ആദ്യമായാണ് കാരണവർ തെയ്യത്തിന്‍റെ വെള്ളാട്ടം കെട്ടിയാടുന്നത്. തെയ്യം കലാകരന്മാരായ അനുരാഗ്, ആരോമൽ എന്നിവർ സഹോദരങ്ങളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theyyam SculpturesTraditional Arts
News Summary - 12-year-old ties the knot of Karanavar Theyyam's Vellattam
Next Story