പ്രായം മറന്നേക്കൂ... യുവത്വം നിലനിർത്താൻ നിസ്വാർഥ സാമൂഹികസേവനം മതി; ഇന്ന് അന്താരാഷ്ട്ര യുവജന ദിനം
text_fieldsരാജീവ് ഗാന്ധി കൾചറൽ ഫൗണ്ടേഷൻ മോഡൽ വില്ലേജ് സിൻഡിക്കേറ്റ്
പരപ്പനങ്ങാടി: യുവത്വം നിലനിർത്താൻ എന്നും യുവാക്കളോടൊപ്പം സാമൂഹിക സേവനത്തിൽ വ്യാപൃതരാവുക എന്ന സന്ദേശത്തിന് യുവ ചൈതന്യം. ‘പ്രായമല്ല യൗവനം’ എന്ന സന്ദേശമുയർത്തിയും നിസ്വാർഥ സാമൂഹിക പ്രവർത്തനം നടത്തുന്നവർക്ക് എന്നും യുവത്വത്തിന്റെ പ്രസരിപ്പ് കൂടെയുണ്ടാകുമെന്ന് തെളിയിച്ചും രാജീവ് ഗാന്ധി കൾചറൽ ഫൗണ്ടേഷൻ മോഡൽ വില്ലേജ് മുന്നോട്ടുവെച്ച ‘ മരിക്കുവോളം ക്ഷുഭിത യൗവനം" കർമപദ്ധതി നാടിന്റെ ശ്രദ്ധ പിടിച്ചുപറ്റി.
ഒന്നര പതിറ്റാണ്ടുകാലമായി വിദ്യാർഥികളോടൊപ്പം സഞ്ചരിക്കുന്ന സേവന വളന്റിയർമാരായ അമ്പതും അറുപതും എഴുപതും പ്രായം പിന്നിട്ട സാമൂഹിക പ്രവർത്തകരാണ് ക്ഷുഭിത യൗവന പോരാളികളായി സമൂഹത്തിന്റെ മുന്നിൽ നിറഞ്ഞുനിൽക്കുന്നത്.
രാജീവ് ഗാന്ധി കൾചറൽ ഫൗണ്ടേഷനിലെ 15 മുതൽ 24 വയസ്സുവരെയുള്ള യുവാക്കളോടൊപ്പമുള്ള തലമുറകളുടെ സാമൂഹിക പ്രവർത്തനങ്ങളാണ് യൗവന വാർധക്യ അതിർവരമ്പുകളെ മായ്ച്ചുകളഞ്ഞത്. കുട്ടികൾ, യുവാക്കൾ, മുതിർന്നവർ എന്ന വേർതിരിവിൽ പുതിയ കാലത്ത് ചിന്താപരമായ അകൽച്ചയില്ലെന്ന തിരിച്ചറിവാണ് രാജീവ് ഗാന്ധി കൾചറൽ ഫൗണ്ടേഷന്റെ ‘മോഡൽ വില്ലേജി’ൽ വേറിട്ട പ്രവർത്തനപാത തീർക്കുന്നത്.
നാളെയുടെ യുവത്വത്തെ ധാർമികമായും വിദ്യാഭ്യാസപരമായും കരുപിടിപ്പിക്കുകയാണ് രാജീവ് ഗാന്ധി കൾചറൽ ഫൗണ്ടേഷന്റെ സമ്മിശ്ര പ്രവർത്തനലക്ഷ്യമെന്നും പ്രായം മോഡൽ വില്ലേജിന്റെ പ്രവർത്തനങ്ങൾക്ക് മാനദണ്ഡമല്ലെന്നും ജനപ്രതിനിധിയും രാജീവ് ഗാന്ധി കൾചറൽ ഫൗണ്ടേഷൻ ചെയർമാനുമായ നിയാസ് പുളിക്കലത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

