പുല്ല് മേഞ്ഞ വീടുകൾ നാടുനീങ്ങുന്നു; ചേകാടിയിൽ ഇനി രണ്ടെണ്ണം മാത്രം
text_fieldsചേകാടിയിൽ അവശേഷിക്കുന്ന പുല്ലുമേഞ്ഞ വീടുകൾ
പുൽപള്ളി: വയനാട്ടിൽ ഒരു കാലത്ത് പുല്ല് മേഞ്ഞ വീടുകൾ ധാരാളമുണ്ടായിരുന്നു. കാലം മാറിയതോടെ വൈക്കോൽ വീടുകൾ കാണാക്കാഴ്ചയായി മാറി. ഏറ്റവും കൂടുതൽ പുല്ല് മേഞ്ഞ വീടുകൾ ഉണ്ടായിരുന്ന ചേകാടിയിൽ അവശേഷിക്കുന്നത് ഇനി രണ്ട് വീടുകൾ മാത്രമാണ്. ചൂടുകാലത്ത് തണുപ്പ് നിലനിർത്താനും ഈ വീടുകൾ സഹായിക്കുന്നു. പുൽപ്പള്ളി ചേകാടിയിൽ 500 വർഷം വരെ പഴക്കമുള്ള വീടുകളുണ്ട്. വൈക്കോൽ വീടുകൾ സംരക്ഷിക്കാൻ ചെലവേറെയാണ്.
ഓരോ വർഷവും മേയാൻ നല്ലൊരു തുക കണ്ടെത്തണം. ഇത്തരത്തിൽ ചെലവുകൾ വർധിച്ചതോടെയാണ് പലരും ഇത്തരം വീടുകളിൽ നിന്ന് മാറിയത്. ചേകാടി ബാബുവിന്റെ വീട് 40 വർഷം മുമ്പാണ് നിർമിച്ചത്. ഈ വീട് ഓരോ വർഷവും മേഞ്ഞ് സംരക്ഷിക്കുകയാണ് ഇവർ. പൂർണ സംരക്ഷണം ലഭിക്കണമെങ്കിൽ വർഷത്തിൽ രണ്ട് തവണ മേയണമെന്നും ഇവർ പറഞ്ഞു. പുല്ല് മേഞ്ഞ വീടുകൾ അപൂർവ കാഴ്ചയായതോടെ ഈ വീട് കാണാൻ ഒട്ടേറെ ആളുകളാണ് എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

