നാദാപുരം പള്ളിയിൽ സ്ത്രീസന്ദർശനം
text_fieldsനാദാപുരം പള്ളി
നാദാപുരം: പുരാതനമായ നാദാപുരം വലിയ ജുമുഅത്ത് പള്ളിയിൽ സ്ത്രീകൾക്ക് സന്ദർശനത്തിന് അവസരം. ചൊവ്വാഴ്ച ഒമ്പതു മുതൽ വൈകീട്ട് വരെയാണ് സ്ത്രീകൾക്ക് സന്ദർശനത്തിനായി പള്ളിക്കമ്മിറ്റി സൗകര്യം ഒരുക്കുന്നത്.
പള്ളിനിർമാണത്തിലെ ശിൽപഭംഗിയും തച്ചുപണികളും ഏറെ പ്രശസ്തി നേടിയതാണ്. കൽപടവുകളോടുകൂടിയ കുളം, ഭീമാകാരമായ കരിംകല്ലിൽ കൊത്തിയ തൂണുകൾ, മരങ്ങളിൽ തീർത്ത വിവിധ കൊത്തുപണികൾ എന്നിവ പള്ളിയിലെ മനോഹരകാഴ്ചകളാണ്. ഇവ സമൂഹത്തിലെ സ്ത്രീകൾക്കുകൂടി പരിചയപ്പെടാനാണ് സന്ദർശനം ലക്ഷ്യം വെക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
നൂറിലധികം വർഷങ്ങൾക്ക് മുമ്പ് സൂഫി വര്യനായ യഅഖൂബ് മുസ്‌ലിയാരാണ് പള്ളിനിർമാണം നടത്തിയത്. പിന്നീട് അദ്ദേഹം ഇവിടംവിട്ടുപോവുകയായിരുന്നു. നാദാപുരം പള്ളിയിലെ ശിൽപഭംഗികൾ പ്രകീർത്തിച്ചുകൊണ്ട് പുറത്തിറങ്ങിയ പഴയകാല ചലച്ചിത്രഗാനം ഇന്നും പ്രശസ്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

