കുളിര് കുറവാണെങ്കിലും വൃശ്ചികം നാളെ തുടങ്ങും
text_fieldsമണ്ഡലകാല വ്രതം തുടങ്ങുന്നതിന് മുന്നോടിയായി
കോഴിക്കോട് പാളയത്തെ കടയിൽ
വിൽപനക്കെത്തിയ മാലകൾ
കോഴിക്കോട്: കടുത്ത തണുപ്പില്ലെങ്കിലും ശരണം വിളികളുയരുന്ന വൃശ്ചിക മാസത്തിന് വ്യാഴാഴ്ച തുടക്കമാവും. മണ്ഡലകാലത്തെ തിരക്കിലേക്ക് പൂജാ സ്റ്റോറുകൾ ഉണരുകയാണ്.
തീർഥാടനക്കുളിരിന്റെ വരവ് അറിയിച്ച് മാലയും കറുപ്പ് മുണ്ടും വാങ്ങാൻ ആളുകളെത്തിത്തുടങ്ങി. കോഴിക്കോട് പാളയത്തും തളിയിലുമുള്ള മൊത്തക്കച്ചവട കേന്ദ്രങ്ങളിലും ആവശ്യക്കാർ എത്തുന്നു.
നൂറു രൂപ മുതൽ 230 രൂപ വരെ വിലയിൽ കറുത്ത മുണ്ടുകളും 40 രൂപ മുതൽ 240വരെ വിലയിൽ മാലയും ലഭ്യമാണ്. കർപ്പൂരം, ചന്ദനത്തിരികൾ എന്നിവക്കെല്ലാം ആവശ്യക്കാരുണ്ട്.
ശബരിമല തീർഥാടനത്തിന് ഉപയോഗിക്കുന്ന ഇരുമുടിക്കെട്ട്, സൈഡ് ബാഗ്, 18 തരം പൂജാദ്രവ്യങ്ങളടങ്ങിയ കിറ്റുകൾ, ചന്ദനത്തിരി, കർപ്പൂരം, ഭസ്മം, പനിനീർ, മഞ്ഞപ്പൊടി, ഉണങ്ങലരി, ചന്ദനം, കളഭം, അവിൽ, മലർ, കുരുമുളക്, ശർക്കര, മുന്തിരി, തേൻ, സിന്ദൂരം, കദളിപ്പഴം തുടങ്ങിയവക്കെല്ലാം മണ്ഡലകാലത്ത് ആവശ്യക്കാരേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

