Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുരുവായൂരില്‍ വിഷുക്കണി 14ന് പുലർച്ച 2.42 മുതല്‍

text_fields
bookmark_border
Guruvayur temple, Guruvayur Devaswom
cancel

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം ഈ മാസം 14ന് പുലർച്ച 2.42 മുതല്‍. ശനിയാഴ്ച രാത്രി തൃപ്പുകക്കുശേഷം ശാന്തിയേറ്റ കീഴ്ശാന്തി ശ്രീകോവിലിന്റെ മുഖമണ്ഡപത്തിൽ കണിയൊരുക്കും.

ഓട്ടുരുളിയില്‍ ഉണക്കലരി, നാളികേരം, ചക്ക, മാമ്പഴം, ഗ്രന്ഥം, വാല്‍ക്കണ്ണാടി, സ്വര്‍ണം, പുതുപ്പണം, കൊന്നപ്പൂവ് എന്നിവയാണ് കണിയായി ഒരുക്കുക. മേല്‍ശാന്തി ആദ്യം ഗുരുവായൂരപ്പനെ കണി കാണിക്കും. തുടര്‍ന്ന് അലങ്കാരത്തോടെയുള്ള സ്വര്‍ണത്തിടമ്പ് പൊന്‍പീഠത്തില്‍ എഴുന്നള്ളിച്ച് വെക്കും.

മുന്നില്‍ കണിക്കോപ്പുകളും ഒരുക്കിവെക്കും. ശ്രീലകവാതില്‍ തുറക്കുന്നതോടെ കണി ദര്‍ശനത്തിനായി ഭക്തജനപ്രവാഹം തുടങ്ങും. ഒരു മണിക്കൂര്‍ കണിദര്‍ശനം ഉണ്ടാകും. വിഷുനാളില്‍ ക്ഷേത്രത്തില്‍ സമ്പൂര്‍ണ നെയ് വിളക്കാണ്. രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിയുണ്ടാകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vishukani 14 at Guruvayur from 2.42 am
Next Story