ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധം; സമയ സ്ലോട്ട് കർശനമായി പാലിക്കണമെന്ന് പൊലീസ്
text_fieldsതിരുവനന്തപുരം: ഈ വർഷത്തെ ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ് നിർബന്ധം. തിരക്ക് ഒഴിവാക്കാൻ ഭക്തർ ബുക്കിങ്ങിൽ അനുവദിച്ച സമയ സ്ലോട്ട് കർശനമായി പാലിക്കണമെന്ന് പൊലീസ് അറിയിച്ചു.
സ്പോട്ട് ബുക്കിങ് വളരെ പരിമിതമാണ്. ബുക്കിങ് ഇല്ലാതെ എത്തുന്ന എല്ലാ ഭക്തരെയും ഉൾക്കൊള്ളാൻ കഴിയില്ല. വെർച്വൽ ക്യൂ ബുക്കിങ് ഇല്ലാത്തവർക്ക് ദർശനത്തിന് അസൗകര്യവും നീണ്ട കാത്തിരിപ്പും ഉണ്ടാകാൻ സാധ്യതയുണ്ട്. അനിയന്ത്രിത തിരക്ക് സുരക്ഷാക്രമീകരണങ്ങളെ തടസ്സപ്പെടുത്താനും സാധ്യതയുള്ളതിനാൽ തീർഥാടകർ യാത്ര ആരംഭിക്കുന്നതിന് മുമ്പ് വെർച്വൽ ക്യൂ സ്ലോട്ട് ഉറപ്പാക്കണം.
പരമ്പരാഗത പാതയായ മരക്കൂട്ടം, ശരംകുത്തി, നടപ്പന്തൽ എന്നിവയിലൂടെ സന്നിധാനത്ത് എത്തുക, പതിനെട്ടാംപടിയിലെത്താൻ ക്യൂ പാലിക്കുക, മടക്കയാത്രയിൽ നടപ്പന്തൽ ഫ്ലൈ-ഓവർ ഉപയോഗിക്കുക, സുരക്ഷ പോയിന്റുകളിൽ സുരക്ഷ പരിശോധനക്ക് വിധേയരാകുക തുടങ്ങിയ നിർദേശങ്ങൾ പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

