Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightഉംറക്ക് ഓൺലൈൻ വിസ...

ഉംറക്ക് ഓൺലൈൻ വിസ അനുവദിച്ചു തുടങ്ങി

text_fields
bookmark_border
ഉംറക്ക് ഓൺലൈൻ വിസ അനുവദിച്ചു തുടങ്ങി
cancel

ജിദ്ദ: ഉംറക്ക് ഓൺലൈൻ വിസ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ്​-ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ തീർഥാടനത്തിന് ലോകത്തി​ന്റെ വിവിധ ഭാഗങ്ങളിൽനിന്ന്​​ കൂടുതൽ ആളുകളെ രാജ്യത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ്​​ ഇത്​. വിസ ഓൺലൈനിൽ ആകുന്നതോടെ പ്രവേശന നടപടിക്രമങ്ങൾ എളുപ്പമാകും. ‘നുസുക്’ മൊബൈൽ ആപ്ലിക്കേഷനിലാണ്​ വിസക്ക്​ അപേക്ഷ നൽകേണ്ടത്​.

മുഹറം ഒന്ന്​ (ജൂലൈ 19) മുതൽ ഓൺലൈൻ വിസയിൽ​ തീർഥാടകരുടെ വരവ്​ ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. ലോകത്തി​ന്റെ വിവിധ ഭാഗങ്ങളിൽനിന്ന് മക്കയിലേക്കും മദീനയിലേക്കുമുള്ള തീർഥാടകരുടെ വരവ്​ നുസുക്​ ആപ്ലിക്കേഷനിലൂടെ എളുപ്പമാകും.

തീർഥാടകർക്ക്​ താമസം, യാത്ര തുടങ്ങിയ സേവനങ്ങൾ അതിലൂടെ തെരഞ്ഞെടുക്കാനാകും. ലളിതമായ ഘട്ടങ്ങളിലൂടെ വിവിധ ഭാഷകളിൽ വിവരങ്ങൾ അറിയാനുള്ള സംവിധാനങ്ങളും പ്ലാറ്റ്​ഫോമിലുണ്ട്​. സൗദി ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിലൊന്നായ തീർഥാടകർക്ക്​ ഉന്നത നിലവാരമുള്ള സേവനം ഉറപ്പുവരുത്തുന്നതി​ന്റെ ഭാഗമാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umrahOnline visa
News Summary - Umrah online visa has started
Next Story