10 മാസം കൊണ്ട് ഖുർആൻ മനഃപാഠമാക്കി പന്ത്രണ്ടുകാരൻ
text_fieldsഫിദാൻ
ഫിറോസ്
കൊച്ചി: 10 മാസം കൊണ്ട് ഖുർആൻ പൂർണമായും മനഃപാഠമാക്കി 12 വയസ്സുള്ള ഫിദാൻ ഫിറോസ്. എറണാകുളം കതൃക്കടവ് ദാറുൽ ഇഹ്സാൻ ഹിഫ്ള് കോളജിലെ രണ്ടാംവർഷ വിദ്യാർഥിയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം വൈകിയാണ് കോഴ്സിൽ പ്രവേശനം നേടിയത്.
സ്ഥാപനത്തിൽനിന്ന് 75 വിദ്യാർഥികൾക്ക് ഇതുവരെ ഖുർആൻ പൂർണമായി മനഃപാഠമാക്കാൻ സാധിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് എ. മുഹമ്മദ് മുസ്തഫയും പ്രിൻസിപ്പൽ ഷക്കീർ ഹുസൈൻ മൗലവിയും അറിയിച്ചു. ഫോർട്ട്കൊച്ചി അരീക്കസ്ഥാനം വീട്ടിൽ ഫിറോസിന്റെയും മുബീനയുടെയും മകനാണ്. കതൃക്കടവ് സലഫി മസ്ജിദിൽ നടന്ന ഹിഫ്ള് പൂർത്തിയാക്കൽ ചടങ്ങിൽ കെ.എൻ.എം സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, മസ്ജിദ് സെക്രട്ടറി എ.എം. ഹാരിസ്, ചെയർമാൻ വി.പി. ഷിയാദ്, സുലൈമാൻ അബൂബക്കർ സേട്ട്, ടി.യു. സിദ്ദീഖ്, ഷാജഹാൻ, ജംഷാദ് അലി, ഇജാസ് താന്നിക്കൽ, എസ്.എ. ഉസ്മാൻ, ഷിഹാബ് ടി.എ, ടി.യു. സാദത്ത് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

