ഉംറ വിസയിൽ എത്തുന്നവർ ജൂൺ ആറിന് മുമ്പ് മടങ്ങണം
text_fieldsറിയാദ്: ഉംറ വിസയിൽ എത്തുന്നവരെല്ലാം ജൂൺ ആറിന് മുമ്പായി സൗദിയിൽനിന്ന് മടങ്ങണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം. വിസയിൽ കാലാവധി ബാക്കിയുണ്ടെങ്കിലും ജൂൺ ആറിനകം മടങ്ങിയിരിക്കണം. ഹജ്ജിന് മുന്നോടിയായി എല്ലാ വർഷവും ഏർപ്പെടുത്തുന്നതാണ് നിയന്ത്രണം.
2024ലെ ഹജ്ജിന് തൊട്ടുമുന്നോടിയായാണ് നിയന്ത്രണം ഏർപ്പെടുത്തുക. മൂന്ന് മാസമാണ് സാധാരണ ഉംറ വിസകളുടെ കാലാവധി. രാജ്യത്തേക്ക് പ്രവേശിക്കുന്നത് മുതലാണ് കാലാവധി കണക്കാക്കുക. എന്നാല്‍, ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ വർഷവും ഉംറ വിസക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്താറുണ്ട്.
ഈ വർഷം ഉംറക്കെത്തുന്ന തീർഥാടകര്‍ ജൂണ്‍ ആറിന് (ദുൽഖഅദ് 29) മുമ്പ് രാജ്യം വിടണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം നിർദേശിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉംറ കമ്പനികൾക്കും ഏജൻസികൾക്കും മന്ത്രാലയം നൽകി.
വിസയില്‍ കാലാവധി അവശേഷിക്കുന്നുണ്ടെങ്കിലും നിശ്ചിത തീയതിക്കകം മടങ്ങൽ നിർബന്ധമാണ്. ഇതിനുശേഷവും രാജ്യത്ത് തങ്ങുന്നവർക്ക് കടുത്ത പിഴയുൾപ്പെടെയുള്ള നടപടി നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പുതുതായി ഉംറക്കെത്തുന്ന തീർഥാടകരുടെ വിസയില്‍ മടങ്ങേണ്ട അവസാന തീയതിയുൾപ്പെടെ പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്. പിന്നീട് ഹജ്ജ് കർമങ്ങള്‍ അവസാനിച്ച് മുഹർറം ഒന്നിനാണ് പുതിയ ഉംറ തീർഥാടകർക്ക് രാജ്യത്തേക്ക് പ്രവേശനമനു
വദിക്കാറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

