കഅ്ബ കഴുകി; ചടങ്ങിൽ സൗദി കിരീടാവകാശി പങ്കാളിയായി
text_fieldsകഅ്ബ കഴുകൽ ചടങ്ങിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പങ്കെടുത്തപ്പോൾ.
ജിദ്ദ: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കഅ്ബ കഴുകി. സൗദി ഭരണാധികാരി സൽമാൻ രാജാവിനു വേണ്ടി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ചടങ്ങിൽ പങ്കെടുത്തു. കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കിയോടൊപ്പം ഹറമിലെത്തിയ കിരീടാവകാശിയെ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് സ്വീകരിച്ചു.
ഹറമിലെത്തിയ ഉടനെ കിരീടാവകാശി കഅ്ബ പ്രദക്ഷിണം ചെയ്തു. ത്വവാഫിന്റെ രണ്ട് റക്അത്ത് നമസ്കരിച്ചു. ശേഷം കഅ്ബക്കുള്ളിൽ പ്രവേശിച്ചു. കഅ്ബ കഴുകുന്നതിൽ പങ്കാളിയായി.
ത്വാഇഫ് ഗവർണർ അമീർ സഊദ് ബിൻ നഹാർ, ജിദ്ദ ഗവർണർ സഊദ് ബിൻ അബ്ദുല്ല ബിൻജലാവി, പണ്ഡിത സഭാംഗങ്ങളായ ശൈഖ് സാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ്, ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽമുത്‌ലഖ്, ശൈഖ് സഅദ് ബിൻ നാസിർ അൽശത്രി, ശൈഖ് ബന്ദർ ബിൻ അബ്ദുൽ അസീസ് ബലില, കഅ്ബയുടെ പരിചാരകൻ എന്നിവരും ചടങ്ങിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

