പുതുക്കിപ്പണിത പള്ളിയിൽ ഇതര മതസ്ഥര്‍ക്ക് സന്ദർശനമൊരുക്കി ജമാഅത്ത് കമ്മിറ്റി
text_fieldsപുനര്‍നിര്‍മിച്ച കുളിയങ്കാല്‍ മുഹ് യുദ്ദീന്‍ മസ്ജിദ് സന്ദര്‍ശിക്കാനെത്തിയ കരുവാച്ചേരി സുബ്രഹ്മണ്യം ക്ഷേത്രത്തിലെ മുന്‍ പൂജാരി രാജൻ പാക്കത്തും സുഹൃത്ത് ദിനേശന് തൊയമ്മലും
കാഞ്ഞങ്ങാട്: സഹോദര സമുദായക്കാർക്കുകൂടി കാണാൻ അവസരമൊരുക്കി കുളിയങ്കാല്‍ മുഹ്യുദ്ദീന്‍ മസ്ജിദ് ജമാഅത്ത് കമ്മിറ്റി. ദേശീയ പാത വികസനത്തിന്റെ ഭാഗമായി പള്ളി പൊളിച്ചതിനെ തുടർന്നാണ് അൽപംമാറി മുഹ്യുദ്ദീന്‍ മസ്ജിദ് പുതുക്കിപ്പണിതത്.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത പള്ളി ഇതരമതസ്ഥര്‍ക്ക് കൂടി തുറന്നുകൊടുത്ത് കുളിയങ്കാല്‍ മസ്ജിദ് ജമാഅത്ത് കമ്മിറ്റി മത സൗഹാർദത്തിന്റെ മാതൃകയായി. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേരാണ് ജാതി മത ഭേദമന്യേ പള്ളിയിൽ എത്തിയത്.
നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭ പരിധിയിലുള്ള നിരവധിപേർ എത്തി. നീലേശ്വരം കരുവാച്ചേരി സുബ്രഹ്മണ്യം ക്ഷേത്രത്തിലെ മുന്‍ പുജാരി രാജന്പാക്കത്തും പള്ളി സന്ദർശിച്ചു

