Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ മസ്ജിദ് തുറന്നു
text_fieldsbookmark_border
ബൗഷർ വിലായത്തിലെ അൽ സലാം മസ്ജിദ്
മസ്കത്ത്: പൂര്‍ണമായി സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒമാനിലെ ആദ്യത്തെ മസ്ജിദ് ബൗഷർ വിലായത്തിൽ തുറന്നു. അൽ സലാം മസ്ജിദ് എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മമാരിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസമാണ് തുറന്ന് കൊടുത്തത്.
സുൽത്താൻ ഹൈതം ബിൻ താരിഖ് മസ്ജിദുകൾക്കും മതസ്ഥാപനങ്ങൾക്കും വലിയ ശ്രദ്ധ നൽകുന്നുണ്ടെന്ന് എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രി പറഞ്ഞു.
ആധുനിക നിലവാരത്തിലും മികച്ച എൻജിനീയറിങ് സാങ്കേതിക സവിശേഷതകളിലുമായി 13,139 ചതുരശ്ര മീറ്റർ സ്ഥലത്താണ് മസ്ജിദ് ഒരുക്കിയിട്ടുള്ളത്.സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ മസ്ജിദ് തുറന്നുസൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ മസ്ജിദ് തുറന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

