Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightഭക്തിസാന്ദ്രമായി...

ഭക്തിസാന്ദ്രമായി റമദാനിലെ ആദ്യ ജുമുഅ; നിറഞ്ഞുകവിഞ്ഞ്​ മക്ക, മദീന ഹറമുകൾ​

text_fields
bookmark_border
Ramadan 2025
cancel
camera_alt

റമദാനിലെ ആദ്യ ജുമുഅയിൽ പങ്കുകൊള്ളാൻ മക്ക ഹറമിലെത്തിയ വിശ്വാസി ലക്ഷങ്ങൾ

മക്ക: റമദാനിലെ ആദ്യ വെള്ളിയാഴ്​ച കൂടുതൽ ഭക്തിസാന്ദ്രമായി ഇരു ഹറമുകളും. ജുമുഅ നമസ്​കാരത്തിന് മക്ക മസ്​ജിദുൽ ഹറാമിലും മദീന മസ്​ജിദുന്നബവിയിലും ലക്ഷക്കണക്കിന്​ വിശ്വാസികളെത്തി. രാവിലെ മുതൽ ഹറമുകളിലേക്ക്​ വിശ്വാസികളുടെ ഒഴുക്ക്​​ തുടങ്ങിയിരുന്നു. ഇരു പള്ളികളിലേക്കുമുള്ള എല്ലാ റോഡുകളും കവിഞ്ഞൊഴുകി. ആഭ്യന്തര, വിദേശ ഉംറ തീർഥാടകരും സ്വദേശികളും താമസക്കാരും ഒരുമിച്ചതോടെ ജുമുഅ നമസ്​കാരവേളയിൽ മസ്​ജിദുൽ ഹറാമും പരിസരവും തിങ്ങിനിറഞ്ഞു.

ആദ്യ വെള്ളിയാഴ്ചയിലെ തിരക്ക്​ മുൻകൂട്ടി കണ്ട്​ ഇരുഹറം പരിപാലന അതോറിറ്റിയും ബന്ധപ്പെട്ട വകുപ്പുകളും ആവശ്യമായ തയാറെടുപ്പുകൾ നേരത്തേ പൂർത്തിയാക്കിയിരുന്നു. നമസ്​കാരത്തിനായി കൂടുതൽ സ്ഥലങ്ങൾ ഒരുക്കി. ഓരോ വകുപ്പുകളും കൂടുതലാളുകളെ സേവനത്തിനായി നിയോഗിച്ചു. ഹറമിനടുത്ത്​ തിരക്ക്​ കുറക്കാനും ആളുകളുടെ സഞ്ചാരം വ്യവസ്ഥാപിതമാക്കാനും പൊതുസുരക്ഷ, ട്രാഫിക്​ വിഭാഗങ്ങൾ രംഗത്തുണ്ടായിരുന്നു. പഴുതടച്ച സുരക്ഷ സംവിധാനങ്ങളാണ്​​ ഒരുക്കിയത്​.

മദീന മസ്​ജിദുന്നബവിയിൽ നിന്നുള്ള കാഴ്​ച

വഴികളിൽ ആളുകളുടെ ഇരുത്തവും കിടത്തവും കർശനമായി തടഞ്ഞു. കൂടുതൽ പാർക്കിങ്​ കേന്ദ്രങ്ങൾ ഒരുക്കി വാഹനങ്ങൾ അതിലേക്ക്​ തിരിച്ചുവിട്ടു. ഹറമിലേക്കും തിരിച്ചുമുള്ള ബസ്​ സർവിസുകളുടെ എണ്ണം കൂട്ടി. മസ്​ജിദുൽ ഹറാമിൽ ജുമുഅ നമസ്​കാരത്തിന്​ ശൈഖ്​ അബ്​ദുല്ല അൽ ജുഹനി നേതൃത്വം നൽകി.

പുണ്യങ്ങളുടെ മാസമായ റമദാനെ പ്രയോജനപ്പെടുത്താൻ ഇമാം ജുമുഅ പ്രസംഗത്തിൽ വിശ്വാസികളെ ആഹ്വാനം ചെയ്​തു. മസ്​ജിദുന്നബവിയിൽ ജുമുഅ പ്രസംഗത്തിനും നമസ്​കാരത്തിനും ഡോ. അഹ്മദ് അൽ ഹുദൈഫി നേതൃത്വം നൽകി. റമദാൻ മാസത്തെ പ്രാപിക്കാനാകുന്നത്​​ വ്യക്തമായ അനുഗ്രഹമാണെന്നും അതിന്​ ദൈവത്തോട്​​ നന്ദി പറയേണ്ടതുണ്ടെന്നും ഇമാം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medinaFriday PrayerMakkah Haram MosqueRamadan 2025
News Summary - The first Friday of Ramadan is a time of devotion; the holy places of Mecca and Medina are packed
Next Story