Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightരണ്ടര വർഷമായിട്ടും...

രണ്ടര വർഷമായിട്ടും കേന്ദ്ര ഹജ്ജ്​ കമ്മിറ്റി പുനഃസംഘടിപ്പിച്ചില്ല

text_fields
bookmark_border
രണ്ടര വർഷമായിട്ടും കേന്ദ്ര ഹജ്ജ്​ കമ്മിറ്റി പുനഃസംഘടിപ്പിച്ചില്ല
cancel

മ​ല​പ്പു​റം: ര​ണ്ട​ര വ​ർ​ഷ​മാ​യി​ട്ടും കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ക്കാ​തെ കേ​ന്ദ്ര സ​ർ​ക്കാ​ർ. 2019 മേ​യ്​ 24നാ​ണ്​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​ത്. ഇ​തി​ന്​ ശേ​ഷം ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചി​ട്ടി​ല്ല. എ​ൽ.​ജെ.​പി​യു​ടെ ലോ​ക്​​സ​ഭാം​ഗ​മാ​യി​രു​ന്ന ചൗ​ധ​രി മെ​ഹ​ബൂ​ബ്​ അ​ലി കൈ​സ​റാ​യി​രു​ന്നു അ​വ​സാ​ന ചെ​യ​ർ​മാ​ൻ. ഇ​തി​നി​ടെ ഹ​ജ്ജ്​ ക​മ്മി​റ്റി മു​ൻ അം​ഗ​മാ​യി​രു​ന്ന ശൈ​ഖ്​ ജി​ന ന​ബി​യെ ആ​ക്​​ടി​ങ്​ ചെ​യ​ർ​മാ​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. 2020 ജൂ​ൺ എ​ട്ടി​ന്​ ഇ​ദ്ദേ​ഹ​വും സ്ഥാ​ന​മൊ​ഴി​ഞ്ഞു.

1964ൽ ​കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച​ത്​ മു​ത​ൽ ഇ​ത്ര​യും ദീ​ർ​ഘ​കാ​ലം പ​ു​നഃ​സം​ഘ​ടി​പ്പി​ക്കാ​തി​രു​ന്നി​ട്ടി​ല്ല. പ​ര​മാ​വ​ധി ആ​റ്​ മാ​സം വ​രെ​യാ​ണ്​ ഇ​തി​ന്​ മു​മ്പ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഇ​ല്ലാ​തി​രു​ന്ന​ത്.

2020, 2021 വ​ർ​ഷ​ങ്ങ​ളി​ൽ കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ഹ​ജ​ജി​ന്​ അ​വ​സ​രം ഉ​ണ്ടാ​യി​രു​ന്നി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്ത വ​ർ​ഷം ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​ർ​ക്ക്​ അ​വ​സ​രം ല​ഭി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. ഇ​തി​ന്​ മു​ന്നോ​ടി​യാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കാ​ൻ ക​മ്മി​റ്റി നി​ല​വി​ലി​ല്ല.

ഹ​ജ്ജ്​ ആ​ക്​​ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കി​യ​തും ക​മ്മി​റ്റി ഇ​ല്ലാ​തെ​യാ​ണ്. 2022ൽ ​നി​ല​വി​ലു​ള്ള ഹ​ജ്ജ്​ ന​യ​ത്തി​െൻറ കാ​ലാ​വ​ധി അ​വ​സാ​നി​ക്കും. അ​ടു​ത്ത അ​ഞ്ച്​ വ​ർ​ഷ​ത്തേ​ക്കു​ള്ള ഹ​ജ്ജ്​ ന​യം രൂ​പ​വ​ത്​​ക​രി​ക്കേ​ണ്ട​തു​ണ്ട്.

ഇ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​മ്മി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ ന​ട​ക്കു​ക. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഹ​ജ്ജ്​ ക​മ്മി​റ്റി പു​നഃ​സം​ഘ​ട​ന കേ​​ന്ദ്രം നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തി​നാ​ൽ ഇൗ ​ന​ട​പ​ടി​ക​ളും നീ​ളും.

ക​മ്മി​റ്റി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചാ​ൽ പു​നഃ​സം​ഘ​ടി​പ്പി​ക്കു​ക​യും 45 ദി​വ​സ​ത്തി​ന​കം ചെ​യ​ർ​മാ​ൻ, ​ൈവ​സ്​ ചെ​യ​ർ​മാ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​മാ​ണ്​ രീ​തി. മൂ​ന്ന്​ പാ​ർ​ല​മെൻറ്​ അം​ഗ​ങ്ങ​ൾ, ക​ഴി​ഞ്ഞ മൂ​ന്ന്​ വ​ർ​ഷം കൂ​ടു​ത​ൽ തീ​ർ​ഥാ​ട​ക​രു​ള്ള സം​സ്ഥാ​ന​ങ്ങ​ളു​ടെ മൂ​ന്നു പ്ര​തി​നി​ധി​ക​ൾ, ആ​റ്​ മേ​ഖ​ല​ക​ളി​ൽ​നി​ന്നാ​യി ഒാ​രോ അം​ഗ​ങ്ങ​ൾ, കേ​ന്ദ്ര സ​ർ​ക്കാ​ർ നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ന്ന ഏ​ഴ്​ പേ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ കേ​ന്ദ്ര ഹ​ജ്ജ്​ ക​മ്മി​റ്റി. കേ​ന്ദ്ര ഹ​ജ്ജ്​ കാ​ര്യ മ​ന്ത്രാ​ല​യം, ആ​ഭ്യ​ന്ത​രം, ധ​ന​കാ​ര്യം, ​വ്യോ​മ​യാ​നം എ​ന്നീ വ​കു​പ്പു​ക​ളു​ടെ ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​മാ​രും അം​ഗ​ങ്ങ​ളാ​ണ്. ഇ​തി​ൽ കേ​ര​ള​ത്തി​െൻറ പ്ര​തി​നി​ധി​യാ​യി മു​ൻ അം​ഗം പി.​കെ. അ​ഹ​മ്മ​ദി​നെ സം​സ്ഥാ​ന ഹ​ജ്ജ്​ ക​മ്മി​റ്റി നാ​മ​നി​ർ​ദേ​ശം ചെ​യ്​​തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Central Hajj Committeereorganized
News Summary - The Central Hajj Committee has not been reorganized for two and a half years
Next Story