Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightസ്കൂ​ൾ അ​വ​ധി​ക്കാ​ലം;...

സ്കൂ​ൾ അ​വ​ധി​ക്കാ​ലം; മ​ക്ക ഹ​റ​മി​ലെ സൗ​ക​ര്യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും വ​ർ​ധി​പ്പി​ച്ചു

text_fields
bookmark_border
Mecca
cancel

ജി​ദ്ദ: സ്കൂ​ൾ അ​വ​ധി​ക്കാ​ല​ത്ത്​ മ​ക്ക​യി​ലെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യേ​ക്കാ​വു​ന്ന വ​ർ​ധ​ന​ ക​ണ​ക്കി​ലെ​ടു​ത്ത് ഹ​റ​മി​ലെ​ സാ​ങ്കേ​തി​ക​മ​ട​ക്കം വി​വി​ധ സേ​വ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യും പ്ര​വ​ർ​ത്ത​ന​ശേ​ഷി​യും ഉ​യ​ർ​ത്തി.

തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സേ​വ​ന​ങ്ങ​ൾ​ക്കും​ വേ​ണ്ട സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​യ​താ​യും ആ​വ​ശ്യാ​നു​സ​ര​ണം ജീ​വ​ന​ക്കാ​രെ നി​യോ​ഗി​ച്ച​താ​യും ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​ലെ ടെ​ക്നി​ക്ക​ൽ, ആ​ക്ടി​വി​റ്റി, മെ​യി​ൻ​റ​ന​ൻ​സ് അ​ഫ​യേ​ഴ്സ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ജ​ന​റ​ൽ എ​ൻ​ജി. സു​ൽ​ത്താ​ൻ ബി​ൻ ആ​ത്വി അ​ൽ​ഖു​റൈ​ശി പ​റ​ഞ്ഞു.

ഇ​ല​ക്‌​ട്രി​ക്ക​ൽ, മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്‌​ട്രോ​ണി​ക് ഘ​ട​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യും പ്ര​വ​ർ​ത്ത​ന​ശേ​ഷി​യും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. ന​മ​സ്​​കാ​ര​ത്തി​നും ത്വ​വാ​ഫി​നും സ​അ്​​യി​നു​മു​ള്ള ഇ​ട​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. കോ​ണി​ക​ൾ, ഇ​ല​ക്ട്രി​ക് എ​ലി​വേ​റ്റ​റു​ക​ൾ തു​ട​ങ്ങി​യ​വ സ​ജ്ജ​മാ​ണ്.

ഇ​വ​ക്ക് മ​തി​യാ​യ ഓ​പ​റേ​റ്റ​ർ​മാ​ർ ഉ​ണ്ടെ​ന്നും ആ​വ​ശ്യാ​നു​സ​ര​ണം പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഉ​ച്ച​ഭാ​ഷി​ണി, ഓ​ഡി​യോ, ലൈ​റ്റ്, എ​യ​ർ ക​ണ്ടീ​ഷ​നി​ങ്​ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. ശൗ​ചാ​ല​യ​ങ്ങ​ൾ സ​ജ്ജ​മാ​ണ്.

ഇ​വി​ടെ ജ​ല​വി​ത​ര​ണം സു​ഗ​മ​മാ​ണെ​ന്നും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഹ​റ​മി​ന​ക​ത്തും മു​റ്റ​ങ്ങ​ളി​ലും ശ​ബ്ദം, വെ​ളി​ച്ചം, വെൻറി​ലേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും തു​ട​രു​ന്നു​ണ്ടെ​ന്നും അ​ണ്ട​ർ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meccasaudinews
News Summary - School holidays; The facilities and services at Mecca Haram have been enhanced
Next Story