സംസം ബോട്ടിലുകൾ വിമാനത്താവളങ്ങളിൽ എത്തിച്ചു
text_fieldsനെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് ചെയ്യുന്നവർക്കുള്ള സംസം ബോട്ടിലുകൾ വിമാനത്താവളങ്ങളിൽ എത്തിച്ചു. കേരളത്തിലെ മൂന്ന് എംബാർക്കേഷൻ പോയന്റുകൾ വഴി പുറപ്പെടുന്ന തീർഥാടകർക്ക് മടക്കയാത്രയുടെ സമയത്ത് അതത് വിമാനത്താവളങ്ങളിൽനിന്ന് വിതരണം ചെയ്യാനാണ് അഞ്ച് ലിറ്റർ വീതമുള്ള സംസം ബോട്ടിലുകൾ വിമാനത്താവളങ്ങളിൽ എത്തിച്ചത്. കരിപ്പൂർ, കണ്ണൂർ എംബാർക്കേഷൻ പോയന്റുകളിലെ അഡീഷനൽ വിമാനങ്ങളിലേത് ഒഴികെയുള്ള എണ്ണം ബോട്ടിലുകൾ ഇതിനകം എത്തിച്ചിട്ടുണ്ട്.
ശേഷിക്കുന്നവ ജൂൺ 22നകം എത്തിക്കും. കൊച്ചിയിൽ കുറവുള്ള ഏതാനും ബോട്ടിലുകൾ അടുത്ത ദിവസംതന്നെ എത്തും. വിമാനങ്ങളുടെ മടക്കയാത്രയിലും മറ്റുമാണ് സംസം ബോട്ടിലുകൾ എത്തിക്കുന്നത്.

