Begin typing your search above and press return to search.
exit_to_app
exit_to_app
ശബരിമല ദർശനത്തിന് എത്തിയ രണ്ട് തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു
text_fieldsbookmark_border
സൂചന ചിത്രം
ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി നടതുറന്ന വെള്ളിയാഴ്ച ശബരിമല ദർശനത്തിന് എത്തിയ രണ്ട് തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് നെന്മാറ അയലൂർ കാരയ്ക്കാട്ട് പറമ്പ് വീട്ടിൽ പി. വാസുദേവൻ (56), തമിഴ്നാട് കാരക്കുടി സ്വദേശി പളനിയപ്പൻ (48) എന്നിവരാണ് മരിച്ചത്.
നീലിമല കയറുന്നതിനിടെ ഉച്ചയ്ക്ക് രണ്ടു മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വാസുദേവനെ പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വൈകീട്ട് ഏഴുമണിയോടെ സന്നിധാനത്ത് വച്ചാണ് പളനിയപ്പൻ കുഴഞ്ഞുവീണത്. ഉടൻ സന്നിധാനം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

