Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തങ്ക അങ്കിയെ വരവേറ്റ് സന്നിധാനം

text_fields
bookmark_border
തങ്ക അങ്കിയെ വരവേറ്റ് സന്നിധാനം
cancel
camera_alt

ത​ങ്ക അ​ങ്കി ​ഘോ​ഷ​യാ​ത്ര സ​ന്നി​ധാ​ന​ത്ത്​ എ​ത്തി​യ​പ്പോ​ൾ ശ്രീ​കോ​വി​ലി​ൽ ത​ന്ത്രി ക​ണ്ട​ര​ര്​ രാ​ജീ​വ​ര്​ ഏ​റ്റു​വാ​ങ്ങു​ന്നു

ശബരിമല: അയ്യപ്പ വിഗ്രഹത്തിൽ ചാർത്താൻ തിരുവിതാംകൂര്‍ മഹാരാജാവ് ചിത്തിര തിരുനാള്‍ ബാലരാമവര്‍മ നടക്കുവെച്ച തങ്കയങ്കി ഘോഷയാത്രക്ക് സന്നിധാനത്ത് സ്വീകരണം നൽകി. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെ പമ്പയിലെത്തിയ ഘോഷയാത്രയെ പമ്പ ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ അയ്യപ്പന്‍റെ നേതൃത്വത്തില്‍ പമ്പ ഗണപതി കോവിലിലേക്ക് സ്വീകരിച്ചു.

തുടര്‍ന്ന് അഞ്ചരയോടെ ശരംകുത്തിയിലെത്തിയ ഘോഷയാത്രയെ ശബരിമല ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസര്‍ എച്ച്. കൃഷ്ണകുമാര്‍, അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ പി.എസ്. ശാന്തകുമാര്‍, എ.ഇ.ഒ രവികുമാര്‍, സോപാനം സ്പെഷല്‍ ഓഫിസര്‍ രാജീവ് എന്നിവര്‍ ചേർന്ന് സന്നിധാനത്തേക്ക് ആനയിച്ചു.

6.15ന് പതിനെട്ടാംപടി കയറിയെത്തിയ തങ്കയങ്കി ഘോഷയാത്രയെ കൊടിമരച്ചുവട്ടില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ. കെ.അനന്തഗോപന്‍, അംഗം അഡ്വ. എസ്.എസ്. ജീവന്‍, എ.ഡി.ജി.പിയും ശബരിമല പൊലീസ് ചീഫ് കോഓഡിനേറ്ററുമായ എം.ആര്‍. അജിത്കുമാര്‍, ശബരിമല സ്പെഷല്‍ കമീഷണര്‍ മനോജ്, ദേവസ്വം കമീഷണര്‍ ബി.എസ്. പ്രകാശ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് സോപാനത്തേക്ക് ആനയിച്ചു. സോപാനത്തുവെച്ച് തന്ത്രി കണ്ഠരര് രാജീവരര് തങ്കയങ്കി ഏറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thanga Anki Welcomes to Sabarimala
Next Story