Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightSabarimalachevron_rightശബരീശഗിരിയിൽ ഇനി...

ശബരീശഗിരിയിൽ ഇനി ശരണമന്ത്രങ്ങൾ മുഴങ്ങും കാലം; മണ്ഡല-മകരവിളക്ക്​ തീർഥാടനത്തിനായി നട ഇന്ന്​ തുറക്കും

text_fields
bookmark_border
sabarimala temple
cancel

ശബരിമല: അയ്യപ്പ ഭക്​തരുടെ മഹാപ്രവാഹത്തിന്​ തുടക്കമിട്ട്​ ഇന്ന്​ ശബരിമല നട തുറക്കുന്നു. ശബരീശ ഗിരിയിൽ ഇനി ശരണമന്ത്രങ്ങൾ മുഴങ്ങും കാലം. 65 ദിവസം നീളുന്ന മണ്ഡല-മകരവിളക്ക്​ തീർഥാടനത്തിനായി ഞായറാഴ്ച വൈകിട്ട് ​അഞ്ചിന്​ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ നിലവിലെ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന്​ ശ്രീകോവിലിൽ ദീപം തെളിക്കും.

തുടർന്ന്​ മാളികപ്പുറം ക്ഷേത്രം തുറക്കാൻ മേൽശാന്തി വാസുദേവൻ നമ്പൂതിരിക്ക്​ താക്കോലും ഭസ്മവും കൈമാറും. ഇതിനുശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ച ശേഷം​ തീർഥാടകരെ പടികയറി ദർശനത്തിന് അനുവദിക്കും. നിയുക്ത മേൽശാന്തിമാരാണ് ആദ്യം പതിനെട്ടാംപടി കയറുന്നത്. വൈകിട്ട് ആറോടെ ചാലക്കുടി വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയിൽ ഇ.ഡി. പ്രസാദ് (47) ശബരിമലയിലും കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മട്ടത്തുമഠത്തിൽ എം.ജി. മനു നമ്പൂതിരി(47) മാളികപ്പുറത്തും പുതിയ മേൽശാന്തിമാരാകുന്ന ചടങ്ങുകൾ ആരംഭിക്കും.

വൃശ്ചികം ഒന്നായ തിങ്കളാഴ്ച മുതലാണ്​ പൂജകൾ തുടങ്ങുക. തിങ്കളാഴ്ച പുലർച്ച മൂന്നിന്​ ശബരിമല, മാളികപ്പുറം നടകൾ തുറക്കും. ദിവസവും പുലർച്ച മൂന്ന്​ മുതൽ ഉച്ചക്ക് ഒന്നുവരെയും വൈകീട്ട്​ മൂന്ന്​ മുതൽ രാത്രി 11വരെയുമായിരിക്കും ദർശനം. ഡിസംബർ 27നാണ്​ മണ്ഡലപൂജ. തുടർന്ന്​ രാത്രി 10ന് നട അടക്കും. മകരവിളക്കിനായി ഡിസംബർ 30ന്​ വൈകിട്ട് അഞ്ചിന്​ നട തുറക്കും. ജനുവരി 14നാണ്​ മകരവിളക്ക്. തീർഥാടനത്തിന്​ സമാപനം കുറിച്ച് ജനുവരി 20ന് നട അടക്കും.

ശബരിമല തീർഥാടനം: ആദ്യഘട്ടത്തിൽ 3500 പൊലീസുകാർ

പത്തനംതിട്ട: ശബരിമല മണ്ഡല-മകര വിളക്ക് സീസണിൽ ആദ്യഘട്ടത്തിൽ സുരക്ഷക്കായി 3,500 പൊലീസുകാർ. സന്നിധാനത്തും നിലയ്ക്കലും പമ്പയിലും സ്​പെഷൽ ഓഫിസർമാരുടെ നേതൃത്വത്തിൽ ആറ്​ ഘട്ടമായിട്ടാ​ണ്​ പൊലീസ്​ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്​. ഇതിനൊപ്പം സന്നിധാനം, നിലയ്ക്കൽ, വടശ്ശേരിക്കര എന്നിവിടങ്ങളിൽ താൽക്കാലിക പൊലീസ്​ സ്റ്റേഷനുകളും പ്രവർത്തനം തുടങ്ങി. പമ്പ, നിലക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ പ്രത്യേക കൺട്രോൾ റൂമുകളും ഒരുക്കിയിട്ടുണ്ട്​. ഇതിന്‍റെ പ്രവർത്തനങ്ങൾ ഏ​കോപിപ്പിക്കാൻ പത്തനംതിട്ട ജില്ല പോലീസ് മേധാവിയുടെ സമുച്ചയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂം തുറന്നു.

പമ്പയിലും സന്നിധാനത്തും നിലയ്ക്കലുമായി സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 100 സി.സി.ടി.വി കാമറകളും സ്ഥാപിച്ചിട്ടുണ്ട്​. പത്തനംതിട്ട- പമ്പ റൂട്ടിൽ പ്ലാപ്പള്ളി മുതൽ പെരുനാട് വരെയും പെരുനാട് മുതൽ മണ്ണാകുളഞ്ഞി വരെയും 24 മണിക്കൂറും മൊബൈൽ പട്രോളിങും നടത്തും. ഗതാഗത നിയന്ത്രണത്തിനായി 320 സ്പെഷൽ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്​. സ്ഥിരം അപകടമേഖലയായ വിളക്കുവഞ്ചിയിൽ ഉൾപ്പെടെ 10ഓളം പൊലീസ് എയ്‌ഡ് പോസ്റ്റും ക്രമീകരിച്ചു.

ദർശനത്തിനെത്തുന്ന കട്ടികൾ വഴിതെറ്റിയാൽ വേഗത്തിൽ കണ്ടെത്താനായി പമ്പയിൽ ഫോറസ്റ്റ് എയ്‌ഡ് പോസ്റ്റിന് മുന്നിലായി റിസ്റ്റ് ബാൻഡ് ധരിപ്പിക്കാൻ പ്ര​ത്യേക സൗകര്യവും ഏർപ്പെടുത്തി. 15 സീറ്റിൽ താഴെയുള്ള വാഹനങ്ങൾക്ക്​ പമ്പയിലേക്ക്​ പ്രവേശനമുണ്ടെങ്കിലും ഭക്​തരെ ഇറക്കിയ​ശേഷം ഇവ മടങ്ങിയെത്തി നിലയ്ക്കലിലെ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. നിലയ്ക്കലിൽ നിന്ന്​ പമ്പയിലേക്കും തിരിച്ചും ​ഒരോ അഞ്ച്​ മിനിറ്റ്​ ഇടയിലും കെ.എസ്​.ആർ.ടി.സി ബസുകൾ സർവീസ്​ നടത്തും. പന്തളത്ത്​ 70 ഓളം സ്​പെഷൽ ഓഫിസർമാരെയും നിയോഗിച്ചിട്ടുണ്ട്​. ഇവിടെ എയ്‌ഡ് പോസ്റ്റും തുറന്നു.

പമ്പയിലും നിലയ്​ക്കലിലും സംയോജിത കണ്‍ട്രോള്‍ റൂം

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ​മ്പ, നി​ല​ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സം​യോ​ജി​ത ക​ണ്‍ട്രോ​ള്‍ റൂം ​പ്ര​വ​ര്‍ത്തി​ക്കു​മെ​ന്ന് ക​ല​ക്ട​ര്‍ എ​സ്. പ്രേം ​കൃ​ഷ്ണ​ന്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വി​വി​ധ വ​കു​പ്പു​ക​ളെ എ​കോ​പി​പ്പി​ച്ചാ​യി​രി​ക്കും ക​ണ്‍ട്രോ​ള്‍ റൂ​മി​ന്റെ പ്ര​വ​ര്‍ത്ത​നം. ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണം, സ​ര്‍വേ ഭൂ​രേ​ഖ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി, ആ​രോ​ഗ്യം എ​ന്നീ വ​കു​പ്പു​ക​ളി​ല്‍നി​ന്നും സാ​നി​റ്റേ​ഷ​ന്‍/​സ്‌​ക്വാ​ഡ് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​ന്‍ സാ​നി​റ്റേ​ഷ​ന്‍ മോ​ണി​റ്റ​റി​ങ് ഓ​ഫി​സ​ര്‍മാ​രെ​യും അ​ള​വ് വി​ല നി​യ​ന്ത്ര​ണം, വി​ല​വി​വ​ര പ​ട്ടി​ക പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്ന​ത് എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തു​ള്‍പ്പ​ടെ​യു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ശ​ബ​രി​മ​ല ജോ​യ​ന്‍റ്​ എ​ന്‍ഫോ​ഴ്സ്മെ​ന്റ് ആ​ന്‍ഡ് മോ​ണി​റ്റ​റി​ങ്​ സ്‌​ക്വാ​ഡു​ക​ളി​ലേ​ക്കു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

വ​ട​ശ്ശേ​രി​ക്ക​ര മു​ത​ല്‍ അ​ട്ട​ത്തോ​ട് വ​രെ​യു​ള്ള തീ​ഥാ​ട​ന പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ല്‍ ആ​ടു​മാ​ടു​ക​ളെ കെ​ട്ടി​യി​ടു​ന്ന​തും മേ​യാ​ന്‍ വി​ടു​ന്ന​തും പ​ത്ത​നം​തി​ട്ട മു​ത​ല്‍ സ​ന്നി​ധാ​നം വ​രെ​യു​ള്ള തീ​ർ​ഥാ​ട​ന പാ​ത​ക​ളി​ല്‍ അ​ന​ധി​കൃ​ത വ​ഴി​യോ​ര​ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തും നി​രോ​ധി​ച്ചു. ജി​ല്ല​യി​ലെ എ​ല്ലാ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ലും വി​വി​ധ ഭാ​ഷ​ക​ളി​ല്‍ വി​ല​വി​വ​ര പ​ട്ടി​ക പ്ര​ദ​ര്‍ശി​പ്പി​ക്കും. ളാ​ഹ മു​ത​ല്‍ സ​ന്നി​ധാ​നം വ​രെ തീ​ർ​ഥാ​ട​ന പാ​ത​യി​ല്‍ ഭ​ക്ഷ​ണ​ശാ​ല​ക​ളി​ല്‍ മാം​സാ​ഹാ​രം ശേ​ഖ​രി​ച്ചു​വെ​ക്കു​ന്ന​തും പാ​ച​കം ചെ​യ്യു​ന്ന​തും വി​ല്‍പ​ന ന​ട​ത്തു​ന്ന​തും നി​രോ​ധി​ച്ചു. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് ശ​ബ​രി​മ​ല​യി​ലേ​ക്കു​മു​ള്ള റോ​ഡു​ക​ളു​ടെ വ​ശ​ങ്ങ​ളി​ലും നി​ല​ക്ക​ലി​ലും മ​റ്റു പാ​ര്‍ക്കി​ങ്​ സ്ഥ​ല​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളു​ടെ സ​മീ​പ​വും വാ​ഹ​ന​ങ്ങ​ളി​ലും പാ​ച​കം ചെ​യ്യു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. ളാ​ഹ മു​ത​ല്‍ സ​ന്നി​ധാ​നം വ​രെ ഹോ​ട്ട​ലു​ക​ളി​ല്‍ ഒ​രേ സ​മ​യം പ​ര​മാ​വ​ധി സൂ​ക്ഷി​ക്കാ​വു​ന്ന ഗ്യാ​സ് സി​ലി​ണ്ട​റി​ന്റെ എ​ണ്ണം അ​ഞ്ചാ​യി നി​ജ​പ്പെ​ടു​ത്തി.

ശ​ബ​രി​മ​ല തീ​ര്‍ഥാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​ന് ഏ​കീ​കൃ​ത ശ​ബ​രി വെ​ബ്പോ​ര്‍ട്ട​ലു​ണ്ടാ​കും. www.sabriportaldepta.in വെ​ബ് വി​ലാ​സ​ത്തി​ലു​ള്ള പോ​ര്‍ട്ട​ലി​ല്‍ ആ​രോ​ഗ്യം, ദു​ര​ന്ത നി​വാ​ര​ണം, മു​ന്ന​റി​യി​പ്പ്, ഭ​ക്ത​ജ​ന​ത്തി​ര​ക്ക്, വാ​ഹ​ന അ​പ​ക​ടം, ശു​ചീ​ക​ര​ണം തു​ട​ങ്ങി​യ​വ ഒ​രു പ്ലാ​റ്റ്ഫോ​മി​ല്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​മ്പ മു​ത​ല്‍ സ​ന്നി​ധാ​നം വ​രെ അ​ന​ധി​കൃ​ത ക​ച്ച​വ​ടം, ഭി​ക്ഷാ​ട​നം എ​ന്നി​വ നി​യ​ന്ത്രി​ക്കാ​ൻ 24 മ​ണി​ക്കൂ​റും പ​ട്രോ​ളി​ങ് ഏ​ര്‍പ്പെ​ടു​ത്തും. ശ​ബ​രി​മ​ല എ.​ഡി.​എം ആ​യി അ​രു​ണ്‍ എ​സ്. നാ​യ​ര്‍ പ്ര​വ​ര്‍ത്തി​ക്കു​മെ​ന്നും ക​ല​ക്ട​ർ അ​റി​യി​ച്ചു.

ജി​ല്ല ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍ ആ​ര്‍. രാ​ജ​ല​ക്ഷ​മി, അ​ഡീ​ഷ​ന​ല്‍ എ​സ്.​പി പി.​വി. ബേ​ബി എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​ക്ക​ൽ പൊ​ലീ​സി​ന്‍റെ ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നു. സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി റ​വ​ഡ ച​ന്ദ്ര​ശേ​ഖ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ശ​ബ​രി​മ​ല ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ എ.​ഡി.​ജി.​പി ശ്രീ​ജി​ത്ത്, തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ.​ജി അ​ജി​താ​ബീ​ഗം, പ​ത്ത​നം​തി​ട്ട ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ർ. ആ​ന​ന്ദ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ കാ​ര്യാ​ല​യ​ത്തി​ലും ക​ൺ​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​സ്.​പി ആ​ർ. ആ​ന​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 10 പേ​ര​ട​ങ്ങു​ന്ന പൊ​ലീ​സ്​ സം​ഘ​ത്തി​നാ​കും ക​ൺ​ട്രോ​ൾ റൂ​മി​ന്‍റെ നി​യ​ന്ത്ര​ണം. അ​ഡീ​ഷ​ന​ൽ ജി​ല്ല പൊ​ലീ​സ് സൂ​പ്ര​ണ്ട് പി.​വി. ബേ​ബി, ജി​ല്ല സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി കെ.​എ. വി​ദ്യാ​ധ​ര​ൻ, പ​ത്ത​നം​തി​ട്ട ഡി​വൈ.​എ​സ്.​പി ന്യൂ​മാ​ൻ, ഡി.​സി.​ആ​ർ.​ബി ഡി​വൈ.​എ​സ്.​പി ബി​നു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

പമ്പ-സന്നിധാനം പാതയില്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ തുറന്നു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദേ​വ​സ്വം ബോ​ര്‍ഡി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​മ്പ-​സ​ന്നി​ധാ​നം പാ​ത​യി​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​മ​ര്‍ജ​ന്‍സി മെ​ഡി​ക്ക​ല്‍ സെ​ന്റ​റു​ക​ള്‍ തു​റ​ന്നു. ഇ​തി​നൊ​പ്പം പ​മ്പ​യി​ലെ ക​ണ്‍ട്രോ​ള്‍ സെ​ന്റ​റും 24 മ​ണി​ക്കൂ​ർ പ്ര​വ​ര്‍ത്തി​ക്കു​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍ജ് അ​റി​യി​ച്ചു.

ആ​രോ​ഗ്യ വ​കു​പ്പി​ലെ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ​യും ഡോ​ക്ട​ര്‍മാ​രെ കൂ​ടാ​തെ വി​ദ​ഗ്ധ സ​ന്ന​ദ്ധ ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രു​ടെ​യും സേ​വ​നം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ബേ​സ് ആ​ശു​പ​ത്രി​യാ​യി പ്ര​വ​ര്‍ത്തി​ക്കും.

പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ അ​ടി​യ​ന്ത​ര കാ​ര്‍ഡി​യോ​ള​ജി ചി​കി​ത്സ​യും കാ​ത്ത് ലാ​ബ് ചി​കി​ത്സ​യും ല​ഭ്യ​മാ​ക്കി. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് ഉ​ട​ൻ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നാ​യു​ള്ള സം​വി​ധാ​ന​മു​ള്‍പ്പെ​ടെ​യു​ള്ള ക​നി​വ് 108 ആം​ബു​ല​ന്‍സ് സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി. സ​ന്നി​ധാ​ന​ത്തു​നി​ന്ന്​ പ​മ്പ​യി​ലേ​ക്ക് പ്ര​ത്യേ​ക ആം​ബു​ല​ന്‍സ് സേ​വ​ന​വും ല​ഭ്യ​മാ​ക്കി​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ഡി​ഫി​ബ്രി​ലേ​റ്റ​ര്‍, വെ​ന്റി​ലേ​റ്റ​ര്‍, കാ​ര്‍ഡി​യാ​ക് മോ​ണി​റ്റ​ര്‍ എ​ന്നി​വ​യു​ണ്ടാ​കും. നി​ല​ക്ക​ലി​ലും പ​മ്പ​യി​ലും പൂ​ര്‍ണ സ​ജ്ജ​മാ​യ ലാ​ബ് സൗ​ക​ര്യ​മു​ണ്ടാ​കും. പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തും ഓ​പ​റേ​ഷ​ന്‍ തി​യ​റ്റ​റു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കും. പ​ന്ത​ളം വ​ലി​യ കോ​യി​ക്ക​ല്‍ ക്ഷേ​ത്ര​ത്തി​ല്‍ താ​ൽ​ക്കാ​ലി​ക ഡി​സ്പെ​ന്‍സ​റി​യും പ്ര​വ​ര്‍ത്തി​ക്കും. അ​ടൂ​ര്‍, വ​ട​ശ്ശേ​രി​ക്ക​ര, പ​ത്ത​നം​തി​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​രു മെ​ഡി​ക്ക​ല്‍ സ്റ്റോ​റെ​ങ്കി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​മെ​ന്നും വീ​ണ ജോ​ര്‍ജ് പ​റ​ഞ്ഞു.

നി​ല​വി​ല്‍ വി​വി​ധ രോ​ഗ​ങ്ങ​ള്‍ക്കാ​യി ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന​വ​ര്‍ ദ​ര്‍ശ​ന​ത്തി​ന്​ എ​ത്തു​മ്പോ​ള്‍ ചി​കി​ത്സാ​രേ​ഖ​ക​ളും ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ളും കൈ​വ​ശം ക​രു​തേ​ണ്ട​താ​ണെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മു​ങ്ങി​ക്കു​ളി​ക്കു​ന്ന​വ​ര്‍ മൂ​ക്കി​ല്‍ വെ​ള്ളം ക​യ​റാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. 04735 203232 എ​ന്ന ന​മ്പ​റി​ല്‍ അ​ടി​യ​ന്ത​ര സ​ഹാ​യ​ത്തി​നാ​യി വി​ളി​ക്കാ​വു​ന്ന​താ​ണെ​ന്നും ഇ​വ​ർ അ​റി​യി​ച്ചു.

386 ഡോക്ടര്‍മാരെയും 1394 പാരാമെഡിക്കല്‍ ജീവനക്കാരെയും നിയോഗിച്ചു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍ഥാ​ട​ന​കാ​ല മു​ന്നൊ​രു​ക്കം പൂ​ര്‍ത്തി​യാ​യ​താ​യി ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ​ല്‍. അ​നി​ത​കു​മാ​രി അ​റി​യി​ച്ചു. 80 കാ​ര്‍ഡി​യോ​ള​ജി​സ്റ്റു​ക​ള്‍ ഉ​ള്‍പ്പെ​ടെ 386 ഡോ​ക്ട​ര്‍മാ​രെ​യും 1394 പാ​രാ​മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​രെ​യും തീ​ര്‍ഥാ​ട​ന ജോ​ലി​ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

എ​ല്ലാ ജീ​വ​ന​ക്കാ​ര്‍ക്കും സി.​പി.​ആ​ര്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​യ​ന്ത​ര ചി​കി​ത്സ പ​രി​ശീ​ല​നം ന​ല്‍കി​യി​ട്ടു​ണ്ട്. ആ​ന്റി​വെ​നം ഉ​ള്‍പ്പെ​ടെ​യു​ള്ള അ​വ​ശ്യ മ​രു​ന്നു​ക​ളും ല​ഭ്യ​മാ​ക്കി. ജി​ല്ല വെ​ക്റ്റ​ര്‍ ക​ണ്‍ട്രോ​ള്‍ യൂ​നി​റ്റി​ന്റെ അ​ഭി​മു​ഖ്യ​ത്തി​ല്‍ കൊ​തു​ക് നി​യ​ന്ത്ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫോ​ഗി​ങ്, സ്പ്രേ​യി​ങ്​ തു​ട​ങ്ങി​യ പ്ര​വ​ര്‍ത്ത​ന​ത്തി​ന്റെ ഒ​ന്നാം​ഘ​ട്ടം പൂ​ര്‍ത്തി​യാ​ക്കി.

തീ​ര്‍ഥാ​ട​ക​ര്‍ക്ക് ആ​രോ​ഗ്യ വ​കു​പ്പി​ല്‍നി​ന്ന് ന​ല്‍കു​ന്ന നി​ര്‍ദേ​ശം അ​ട​ങ്ങു​ന്ന ബോ​ര്‍ഡു​ക​ള്‍ സ​ന്നി​ധാ​ന​ത്തും പ​മ്പ​യി​ലും നി​ല​ക്ക​ലി​ലും ഇ​ട​ത്താ​വ​ള​ങ്ങ​ളു​ടെ സ​മീ​പ​വും സ്ഥാ​പി​ച്ചു. തീ​ര്‍ഥാ​ട​ക​ര്‍ എ​ത്താ​ന്‍ സാ​ധ്യ​ത​യു​ള്ള ഹോ​ട്ട​ലു​ക​ളും മ​റ്റ് ഭ​ക്ഷ്യ​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളും പ​രി​ശോ​ധി​ച്ച്​ വൃ​ത്തി​ഹീ​ന​മാ​യ​വ അ​ട​ച്ചു​പൂ​ട്ടി.

അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍ക്ക് ആം​ബു​ല​ന്‍സു​ക​ള്‍ വി​ന്യ​സി​ക്കാ​നു​ള്ള ന​ട​പ​ടി പൂ​ര്‍ത്തി​യാ​യെ​ന്നും നി​ല​വി​ലെ ചി​കി​ത്സ സം​വി​ധാ​ന​ത്തി​ന് പു​റ​മെ 22 എ​മ​ര്‍ജ​ന്‍സി മെ​ഡി​ക്ക​ല്‍ കെ​യ​ര്‍ യൂ​നി​റ്റു​ക​ള്‍ സ​ജ്ജ​മാ​ക്കി​യ​താ​യും ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു.

കുരുക്കഴിയാതെ കോന്നി

കോ​ന്നി: മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കു​മ്പോ​ഴും കോ​ന്നി​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന​പാ​ത നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ഴി​ഞ്ഞ് തു​റ​ന്നു ന​ൽ​കി​യ​തി​ന് ശേ​ഷ​മു​ള്ള ര​ണ്ടാ​മ​ത്തെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​മാ​ണി​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​വും കോ​ന്നി സെ​ൻ​ട്ര​ൽ ജ​ങ്​​ഷ​നി​ൽ ട്രാ​ഫി​ക് സി​ഗ്ന​ൽ അ​ട​ക്ക​മു​ള്ള​വ സ്ഥാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​യെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല. 15ല​ധി​കം ജീ​വ​നാ​ണ് സം​സ്ഥാ​ന​പാ​ത​യി​ൽ കോ​ന്നി റീ​ച്ചി​ൽ മാ​ത്രം പൊ​ലി​ഞ്ഞ​ത്.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രും അ​ന​വ​ധി. മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ചാ​ൽ ത​മി​ഴ്നാ​ട്, ആ​ന്ധ്ര, ക​ർ​ണാ​ട​ക അ​ട​ക്ക​മു​ള്ള ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​യ്യ​പ്പ​ഭ​ക്ത​ർ അ​ട​ക്കം സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ കോ​ന്നി​യി​ൽ എ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ശ​ബ​രി​മ​ല​യി​ലേ​ക്കും തി​രി​കെ​യും സ​ഞ്ച​രി​ക്കു​ക. കോ​ന്നി​യി​ലെ പ്ര​ധാ​ന ശ​ബ​രി​മ​ല ഇ​ട​ത്താ​വ​ള​മാ​യ മു​രി​ങ്ങ​മം​ഗ​ലം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ വി​രി​വെ​ക്കാ​ൻ എ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​രും അ​ന​വ​ധി​യാ​ണ്. ക​ല​ഞ്ഞൂ​ർ മു​ത​ൽ കു​മ്പ​ഴ വ​രെ​യു​ള്ള കോ​ന്നി റീ​ച്ചി​ൽ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി വാ​ഹ​നാ​പ​ക​ട​ങ്ങ​ളും ന​ട​ക്കാ​റു​ണ്ട്. സം​സ്ഥാ​ന പാ​ത​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ആ​വ​ശ്യ​ത്തി​ന് വീ​തി ഇ​ല്ലാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്.

അ​മി​ത വേ​ഗം നി​യ​ന്ത്രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടി​ല്ല. കോ​ന്നി സെ​ൻ​ട്ര​ൽ ജ​ങ്​​ഷ​നി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക്. ഈ ​ഭാ​ഗ​ത്ത് ഇ​പ്പോ​ഴും ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത് ഹോം ​ഗാ​ർ​ഡു​ക​ളും പൊ​ലീ​സും മാ​ത്രം. സി​ഗ്ന​ൽ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ന​ട​പ്പാ​യി​ല്ല. രാ​ത്രി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നി​ട്ടു​ള്ള​തും. ട്രാ​ഫി​ക് ജ​ങ്​​ഷ​ൻ ഉ​ൾ​പ്പെ​ടു​ന്ന കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ എ​ല്ലാ വ​ർ​ഷ​വും ഗ​താ​ഗ​ത ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ​യെ​ല്ലാം ക​ട​ലാ​സു​ക​ളി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങു​ന്ന​താ​യി നാ​ട്ടു​കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

വ്രണപ്പെടാൻ അനുവദിക്കില്ലെന്ന് കെ.ജയകുമാർ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച വിവാദം കത്തിനില്‍ക്കുന്നതിനിടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറും ബോർഡ് അംഗമായി മുന്‍ മന്ത്രിയും സി.പി.ഐ നേതാവുമായ കെ. രാജുവും സത്യപ്രതിജ്ഞ ചെയ്തു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേവസ്വം സെക്രട്ടറി പി.എൻ. ഗണേശ്വരൻ പോറ്റി സത്യവാചകം ചൊല്ലിക്കൊടുത്തു. ദേവസ്വം ബോർഡ് അംഗം പി.ഡി. സന്തോഷ്‌ കുമാര്‍ അധ്യക്ഷത വഹിച്ചു.

ഏറെ നിര്‍ണായകമായ സമയത്താണ് പ്രസിഡന്‍റായി ചുമതല ഏറ്റെടുക്കുന്നതെന്നും, നിലവിലെ വിവാദങ്ങളുടെ പേരില്‍ ബോര്‍ഡിന്‍റെ വിശ്വാസ്യതക്ക് ഭംഗം വന്നിട്ടുണ്ടെങ്കില്‍ അത്തരം സാഹചര്യം ആവര്‍ത്തിക്കില്ലെന്നും ജയകുമാര്‍ പറഞ്ഞു. ഇപ്പോഴത്തെ വിവാദം വിശ്വാസികളില്‍ സങ്കടം ഉണ്ടാക്കിയിട്ടുണ്ട്. ആ സാഹചര്യം അങ്ങനെ തന്നെ നിലനില്‍ക്കാന്‍ അനുവദിക്കില്ല. മോശം കാര്യങ്ങള്‍ നടക്കാന്‍ ഇടയായതിന് കാരണം നടപടിക്രമങ്ങളിലെ പഴുതുകളാണ്.

സമീപനങ്ങളിലെ ചില വൈകല്യങ്ങളുണ്ട്. അതെല്ലാം പരിശോധിച്ച് ആവര്‍ത്തിക്കാന്‍ സാധ്യമല്ലാത്ത തരത്തില്‍ നടപടി സ്വീകരിക്കും. ദേവനെ പരിരക്ഷിക്കുന്ന ബോര്‍ഡാണ് ദേവസ്വം ബോര്‍ഡ് എന്ന അഭിമാനമാണ് ഭക്തര്‍ക്കുണ്ടായിരുന്നത്. അത് തിരിച്ചുപിടിക്കും. ഭഗവാന്‍റെ സ്വത്ത് നഷ്ടപ്പെടുന്നില്ലെന്നും ഭക്തര്‍ സമര്‍പ്പിക്കുന്ന കാര്യങ്ങള്‍ ഭദ്രമാണെന്നും ഉറപ്പാക്കും. വിശ്വാസം വ്രണപ്പെടാന്‍ തക്ക ഒരു നടപടിയും അനുവദിക്കില്ലെന്നും ജയകുമാര്‍ പറഞ്ഞു.

ജയകുമാറിന്‍റെ ബലത്തിലാണ് ഈ ഒരു അവസ്ഥയിൽ ബോർഡ് അംഗമാകാൻ തയാറായതെന്ന് രാജു പറഞ്ഞു. ദേവസ്വം മന്ത്രി വി.എൻ. വാസവൻ, മന്ത്രിമാരായ വി. ശിവൻകുട്ടി, ജി.ആർ. അനിൽ, രാമചന്ദ്രൻ കടന്നപ്പള്ളി, കേരള ദേവസ്വം റിക്രൂട്ട്മന്‍റ് ബോർഡ് ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്, മുൻ ദേവസ്വം പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്, മുൻ ബോർഡ് അംഗം എ. അജികുമാർ തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sabarimala templeMandala MakaravilakkuSabarimalaLatest News
News Summary - Sabarimala Temple to open today for Mandala-Makaravilakku pilgrimage
Next Story