Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമലയിലേക്ക് തീർഥാടക പ്രവാഹം

text_fields
bookmark_border
ശബരിമലയിലേക്ക് തീർഥാടക പ്രവാഹം
cancel

ശബരിമല: മകരവിളക്ക് ഉത്സവത്തിനായി നടതുറന്ന ശബരിമലയിലേക്ക് തീർഥാടക പ്രവാഹം. നടതുറന്ന ശനിയാഴ്ച 37,000 തീർത്ഥാടകരാണ് ശബരീശ ദർശനം നടത്തിയത്. ഞായറാഴ്ച അഞ്ചുമണി വരെ ലഭിച്ച കണക്ക് അനുസരിച്ച് 56,318 ഭക്തർ ദർശനത്തിന് എത്തി.

ഞായറാഴ്ച പുലർച്ചെ നടതുറന്നത് മുതൽ വൻ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. മണ്ഡലകാലത്തിന് വിപരീതമായി സന്നിധാനത്തെ ഫ്ലൈ ഓവർ ഏറെക്കുറേ തീർത്ഥാടകരാൽ നിറഞ്ഞിരുന്നു. ഒരു മിനിറ്റിൽ 55 മുതൽ 60 വരെ തീർത്ഥാടകർ മാത്രമാണ് നിലവിൽ പടി കയറുന്നത്. നാളെ മുതലുള്ള ദിവസങ്ങളിൽ 80,000 തീർത്ഥാടകർ വീതം വെർച്ചൽ ക്യൂ വഴി ദർശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ പ്രതിദിനം 10,000 പേർ സ്പോട്ട് ബുക്കിങ്ങിലൂടെയും ദർശനം നടത്തും.

പുല്ലുമേട് പാത വഴി ഏതാണ്ട് 8000 ത്തോളം തീർത്ഥാടകരാണ് പ്രതിദിനം ദർശനത്തിനായി എത്തിക്കൊണ്ടിരിക്കുന്നത്. ഇതുകൂടി കണക്കിലെടുക്കുമ്പോൾ ലക്ഷത്തിനടുത്ത തീർത്ഥാടകരാവും വരുംദിവസങ്ങളിൽ ദർശനത്തിനായി എത്തുക. ഇതുപ്രകാരം നാളെ പുലർച്ചെ മൂന്നു മുതൽ ഉള്ള ഓരോ മണിക്കൂറിലും 4,800 മുതൽ 5,000 വരെ തീർത്ഥാടകർ ദർശനത്തിനായി സന്നിധാനത്ത് എത്തും എന്നാണ് കണക്കാക്കപ്പെടുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sabarimala pilgrims news
Next Story