Begin typing your search above and press return to search.
exit_to_app
exit_to_app
ശബരിമല തീർഥാടനം: കാനനപാതയിൽ ഭക്തർക്ക് നിയന്ത്രണം
text_fieldsbookmark_border
Listen to this Article
ശബരിമല: കാനനപാതയിലൂടെ ശബരിമലയിലേക്ക് കടത്തിവിടുന്ന ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണം. പുല്ലുമേട് കാനനപാത വഴിയുള്ള തീർഥാടകരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നടപടി.
വണ്ടിപ്പെരിയാർ സത്രത്തിലൂടെ സ്പോട്ട് ബുക്കിങ് വഴി ഒരു ദിവസം ആയിരം തീർഥാടകരെ മാത്രമേ കടത്തി വിടുകയുള്ളൂവെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
വെർച്ച്വൽ ക്യൂ വഴി വണ്ടിപ്പെരിയാർ- പുല്ലുമേട് പാത തെരെഞ്ഞെടുത്ത് ബുക്ക് ചെയ്ത തീർഥാടകർക്ക് നിയന്ത്രണം ബാധകമല്ല. ഹൈകോടതി നിർദേശത്തെ തുടർന്നാണ് തീരുമാനമെന്നും ഇവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

