Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightSabarimalachevron_rightശബരിമല തീർ​ഥാടനം:...

ശബരിമല തീർ​ഥാടനം: തീർഥാടകർക്ക്​ മെഡിക്കൽ ഹെൽപ് ഡെസ്ക്

text_fields
bookmark_border
sabarimala
cancel

ചെ​ങ്ങ​ന്നൂ​ർ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ക​രു​ണ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് കെ​യ​ർ സൊ​സൈ​റ്റി ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ബോ​ധി​നി സാം​സ്കാ​രി​ക നി​ല​യ​ത്തി​ലാ​രം​ഭി​ച്ച മെ​ഡി​ക്ക​ൽ ഹെ​ൽ​പ് ഡെ​സ്ക് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​ൻ അ​ഡ്വ. സു​രേ​ഷ് മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ചെ​ങ്ങ​ന്നൂ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​മാ​ത്യൂ​സ് മാ​ർ തി​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യോ​ഗ​ക്ഷേ​മ​സ​ഭ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ അ​ക്കീ​ര​മ​ൺ കാ​ളി​ദാ​സ​ൻ ഭ​ട്ട​തി​രി​പ്പാ​ട്​ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.

അ​ൽ ഇ​ഹ്സാ​ൻ എ​ജ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പി.​എ. അ​ലി അ​ൽ ഫൈ​സി, കെ.​പി.​എം.​എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി. ​ജ​നാ​ർ​ദ​ന​ൻ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

എം.​എ​ച്ച് റ​ഷീ​ദ്, എ​ൻ.​ആ​ർ സോ​മ​ൻ പി​ള്ള, ഫോ​ക് ലോ​ർ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ഒ.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​ഡി ശ​ശി​ധ​ര​ൻ, ജി. ​വി​വേ​ക്, എം.​കെ. ശ്രീ​കു​മാ​ർ, കെ.​എം. സ​ലിം, വ​ത്സ​ല മോ​ഹ​ൻ, പി.​എ​സ്. ബി​നു​മോ​ൻ, മ​ഞ്ജു​ള ദേ​വി, ജി. ​ആ​തി​ര, കെ.​ആ​ർ. പ്ര​ഭാ​ക​ര​ൻ നാ​യ​ർ ബോ​ധി​നി, അ​ഡ്വ. ദി​വ്യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ഡ്വ. വി​ഷ്ണു മ​നോ​ഹ​ർ, രേ​വ​തി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നഗരസഭയുടെ വിശ്രമകേന്ദ്രം തുറന്നു

ചെ​ങ്ങ​ന്നൂ​ർ: മ​ണ്ഡ​ല-​മ​ക​ര വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ന്​ ചെ​ങ്ങ​ന്നൂ​രി​ലെ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക്​ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കാ​ൻ ന​ഗ​ര​സ​ഭ​ക്ക്​ സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന്​ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം.​പി. ന​ഗ​ര​സ​ഭ പ്ര​ത്യേ​ക​മാ​യി ത​യാ​റാ​ക്കി​യ വി​ശ്ര​മ കേ​ന്ദ്ര​ത്തി​ന്റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ചെ​യ​ർ​പേ​ഴ്സ​ൻ സൂ​സ​മ്മ എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം ന​ഗ​ര​സ​ഭ ഓ​ഫി​സി​ന്‍റെ എ​തി​ർ​വ​ശ​ത്താ​യി 3000 ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കാ​യി വി​രി​വെ​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭ സൗ​ക​ര്യ​മൊ​രു​ക്കി. ഇ​വി​ടെ 10 ശൗ​ചാ​ല​യ​ങ്ങ​ളും 10 കു​ളി​മു​റി​ക​ളും വി​ശ്ര​മി​ക്കു​ന്ന സ്ഥ​ല​ത്ത് ലൈ​റ്റു​ക​ളും ഫാ​നു​ക​ളും ആ​വ​ശ്യാ​നു​സ​ര​ണം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

കു​ടി​വെ​ള്ള സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. മു​ഴു​സ​മ​യ​വും ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​രു​ടെ മേ​ൽ​നോ​ട്ടം വി​ശ്ര​മ കേ​ന്ദ്ര​ത്തി​ലു​ണ്ട്. ഒ​രേ​സ​മ​യം 200ൽ ​അ​ധി​കം തീ​ർ​ഥാ​ട​ക​ർ​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്.​ തീ​ർ​ഥാ​ട​ക​ർ​ക്ക് സ്ഥ​ലം തി​രി​ച്ച​റി​യു​ന്ന​തി​ന് വി​വി​ധ ഭാ​ഷ​ക​ളി​ലെ ബാ​ന​റു​ക​ളും രാ​ത്രി​യി​ലും കാ​ണാ​വു​ന്ന ത​ര​ത്തി​ലു​ള​ള ഡി​ജി​റ്റ​ൽ ബോ​ർ​ഡും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Alappuzha NewsSabarimala PilgrimageMedical Help Desk
News Summary - Sabarimala pilgrimage- Medical help desk for pilgrims
Next Story