Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല തിരുമുറ്റത്തെത്തിയ നായ സുരക്ഷാ ഉദ്യോഗസ്ഥരെ വട്ടം കറക്കി

text_fields
bookmark_border
ശബരിമല തിരുമുറ്റത്തെത്തിയ നായ സുരക്ഷാ ഉദ്യോഗസ്ഥരെ വട്ടം കറക്കി
cancel

ശബരിമല: സുരക്ഷാ സേനയുടെ കണ്ണ് വെട്ടിച്ച് തിരുമുറ്റത്ത് എത്തിയ നായ ഉദ്യോഗസ്ഥരെ വട്ടം കറക്കി. തിങ്കളാഴ്ച വൈകിട്ട് ആറേകാലോടെ ആയിരുന്നു സംഭവം. പോലീസിന്റെയും മറ്റ് സുരക്ഷാ ജീവനക്കാരുടെയും കണ്ണ് വെട്ടിച്ച് മേലെ തിരുമുറ്റത്ത് എത്തിയ നായ ഭക്തർക്കിടയിലൂടെ സോപാനത്തേക്ക് കടക്കാൻ ശ്രമിച്ചു.

ബിസ്ക്കറ്റ് നൽകി അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാതെ വന്ന നായയെ ഏറെ പണിപ്പെട്ട് സുരക്ഷാ ജീവനക്കാർ ചേർന്ന് വീണ്ടും തിരുമുറ്റത്ത് എത്തിച്ചു. മേലെ തിരുമുറ്റത്ത് നിന്നും താഴെ ഇറക്കാനുള്ള ശ്രമത്തിനിടെ നായ ഉദ്യോഗസ്ഥർക്ക് നേരെ തിരിഞ്ഞു.

തുടർന്ന് ദർശനം കാത്തുനിന്ന ഭക്തർക്കിടയിലൂടെ നായ ഫ്ലൈ ഓവറിലേക്ക് ഓടി കയറി. തുടർന്ന് എൻ.ഡി.ആർ.എഫ് സംഘം നടത്തിയ പരിശ്രമത്തിലൂടെ പിടികൂടിയ നായയെ സിവിൽ ദർശൻ ഗേറ്റ് വഴി പുറത്തിരിക്കുകയായിരുന്നു. നായ എങ്ങനെ തിരുമുറ്റത്ത് എത്തി എന്ന കാര്യം വ്യക്തമായിട്ടില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - sabarimala news updates
Next Story