റാന്നി അയ്യപ്പ മഹാസത്രം: കൊടിക്കൂറ സമർപ്പിച്ച് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി
text_fieldsഅശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി കൊടിക്കൂറ സമർപ്പിക്കുന്നു
റാന്നി: വ്യാഴാഴ്ച മുതൽ റാന്നിയിൽ നടക്കുന്ന അയ്യപ്പ മഹാസത്ര വേദിയിൽ താൽക്കാലിക ശബരിമല ക്ഷേത്രത്തിന് മുന്നിലായി പ്രതിഷ്ഠിക്കുന്ന കൊടിമരത്തിൽ ഏറ്റുന്നതിനുള്ള ധ്വജവും ധ്വജ കയറും കവടിയാർ കൊട്ടാരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി സത്രം സംഘാടക സമിതി തിരുവനന്തപുരം പ്രതിനിധികളായ ഹിന്ദു ധർമ പരിഷത് പ്രവർത്തകർക്ക് കൈമാറി.
ശിൽപി ഹരി ചക്കുളം ആണ് പ്രത്യേക കൊടി രൂപകൽപന ചെയ്തത്. ധ്വജം ഘോഷയാത്രയായി വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് 15ന് രാവിലെ റാന്നി തോട്ടമൺ കാവ് ദേവീ േക്ഷത്രത്തിലെത്തും.തുടർന്ന് മഹാനാമ ജപഘോഷയാത്രയായെത്തുന്ന ധ്വജം മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ സത്ര വേദിയിലെ കൊടിമരത്തിൽ ഉയർത്തും.

