Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല: തേങ്ങ കൊണ്ടുള്ള ഏറുകൊണ്ട് പതിനെട്ടാം പടിക്ക് സമീപം തീർത്ഥാടകന് പരിക്കേറ്റു

text_fields
bookmark_border
ശബരിമല: തേങ്ങ കൊണ്ടുള്ള ഏറുകൊണ്ട് പതിനെട്ടാം  പടിക്ക് സമീപം തീർത്ഥാടകന് പരിക്കേറ്റു
cancel

ശബരിമല: തേങ്ങ കൊണ്ടുള്ള ഏറുകൊണ്ട് പതിനെട്ടാം പടിക്ക് സമീപം തീർത്ഥാടകന് പരിക്കേറ്റു. കൊ ല്ലം പരവൂർ പൂതുക്കുളം കൃഷ്ണ തീർത്ഥത്തിൽ ലീജു(38) നാണ് തലക്ക് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. പതിനെട്ടാം പടി കയറും മുമ്പ് ​േതങ്ങ ഉടക്കുന്നതിനിടെ മറ്റാരോ എറിഞ്ഞ തേങ്ങ തലയിൽ കൊണ്ട് ലീജുവിന് പരിക്കേൽക്കുകയായിരുന്നു. ഇയാളെ സന്നിധാനം ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

10 മുതൽ സ്പോട്ട്ബുക്കിങ് വഴി ദർശനം അനുവദിക്കില്ല; മകരവിളക്കിന് 40,000 പേർക്ക് മാത്രം അവസരം

ശബരിമല: ശബരിമലയിൽ ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശന സൗകര്യം ഒരുക്കാൻ 10ാം തീയതി മുതൽ സ്പോട്ട്ബുക്കിങ് സൗകര്യം ഉണ്ടാവി​ല്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. 14 ന് വെർച്വൽ ക്യൂ ബുക്കിങ് പരിധി 50000 ആയും മകരവിളക്ക് ദിനമായ 15ന് 40,000 ആയും പരിമിതപ്പെടുത്തി.

ഭക്തജന തിരക്ക് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിലാണ് സ്പോട്ട് ബുക്കിങ് ഒഴിവാക്കാൻ തീരുമാനിച്ചത്. സാധാരണ ഗതിയിൽ മകരവിളക്കിന് മൂന്നുനാൾ മുമ്പ് തന്നെ ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർ മകരവിളക്ക് ദർശിക്കുന്നതിനും തിരുവാഭരണ ദർശനത്തിനുമായി സന്നിധാനം വിട്ടിറങ്ങാതെ ശബരിമലയിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്യാറാണ് പതിവ്.

വീണ്ടും കൂടുതൽ ഭക്തർ അയ്യപ്പ ദർശനത്തിനായി മലകയറിയാൽ അത് സുരക്ഷയെയും സുഗമമായ ദർശന സൗകര്യത്തെയും ബാധിക്കും. ഈ സാഹചര്യത്തിലാണ് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സുരക്ഷിത ദർശനം ഒരുക്കാൻ സ്പോട്ട് ബുക്കിങ് ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

14-ാം തീയതി വെർച്വൽ ക്യൂ ബുക്കിങ് പരിധി 50,000 ആണ്. മകരവിളക്ക് ദിനമായ ജനുവരി 15 ന് 40,000 പേർക്ക് മാത്രമെ വെർച്വൽ ക്യൂ ബുക്ക് ചെയ്ത് ശബരിമല അയ്യപ്പ സ്വാമി ദർശനത്തിന് എത്താൻ കഴിയൂ. 14, 15 തിയതികളിൽ ശബരിമലയിൽ വലിയ ഭക്തജനതിരക്ക് ഉണ്ടാകുമെന്നതിനാൽ മാളികപ്പുറങ്ങളും കുട്ടികളും അന്നേദിവങ്ങളിൽ ശബരിമല ദർശനം ഒഴിവാക്കുന്നത് അഭികാമ്യമായിരിക്കുമെന്ന് പ്രശാന്ത് പറഞ്ഞു.

16 മുതൽ 20 വരെയുള്ള തീയതികളിൽ കൂടുതൽ ഭക്തർക്ക് ദർശനത്തിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ സൗകര്യം ഭക്തർ പ്രയോജനപ്പെടുത്തണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. ശബരിമല ദർശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തർക്ക് വെർച്വൽ ക്യൂബുക്കിങ് ടിക്കറ്റ് നിർബന്ധമാണെന്നും ദേവസ്വംബോർഡ് വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sabarimala: coconut shell throw pilgrim was injured
Next Story