Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല: ഇന്ന് ദർശനത്തിനായി 84,483 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്

text_fields
bookmark_border
Sabarimala
cancel
camera_alt

സൂചന ചിത്രം 

ശബരിമല : ശബരിമലയിൽ ദർശനത്തിനായി ഇന്ന് 84,483 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ 85,000ൽ അധികം പേരെത്തി. ശബരിമല മണ്ഡല മഹോത്സവത്തിന്റെ ഭാഗമായുള്ള കർപ്പൂരാഴി ഘോഷയാത്ര ഇന്ന് വൈകുന്നേരം ദീപാരാധനയ്ക്കുശേഷം സന്നിധാനത്ത് നടക്കും.

തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരുടെ വകയായാണ് കർപ്പൂരാഴി.ക്ഷേത്രകൊടിമരത്തിനു മുന്നിലായി ക്ഷേത്രതന്ത്രി കണ്ഠര് രാജീവര് കർപ്പൂരാഴിക്ക് അഗ്‌നി പകരും. ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാർ ഘോഷയാത്രയിൽ പങ്കെടുക്കും. മാളികപ്പുറം ക്ഷേത്രസന്നിധി വഴി നടപ്പന്തലിൽ എത്തി പതിനെട്ടാം പടിക്ക് മുന്നിലേക്കാണ് കർപ്പൂരാഴി ഘോഷയാത്ര.സന്നിധാനത്ത് ചുമതലയിലുള്ള പോലീസ്‌ സേനാ ഉദ്യോഗസ്ഥരുടെ വകയായി 23ന് കർപ്പൂരാഴി ഘോഷയാത്ര ഉണ്ടാകും

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sabarimala: 84,483 people have booked for darshan today
Next Story