വിശ്വാസക്കരുത്തിൽ സജീവ് സ്വാമി 10ാം വർഷവും അയ്യനെ കണ്ടു
text_fieldsപതിനെട്ടാംപടിയിൽ സജീവിനെ പൊലീസ് സേനാംഗങ്ങൾ സഹായിക്കുന്നു
ശബരിമല: ഇരുകാലിനും സ്വാധീനമില്ലെങ്കിലും ശരണവഴികളിൽ തളരാത്ത വിശ്വാസവുമായി എത്തിയ സജീവ് സ്വാമിക്ക് പതിനെട്ടാം പടിയിൽ പൊലീസ് സേനാംഗങ്ങൾ താങ്ങായി. തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയായ സജീവ് പത്തുവർഷമായി മുടങ്ങാതെ അയ്യപ്പ സന്നിധിയിലെത്തുന്നുണ്ട്. 18ാം പടിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ അദ്ദേഹത്തെ താങ്ങിയെടുത്ത് പടി കയറ്റുകയായിരുന്നു.
18ാം പടിക്ക് മുകളിലെത്തിയ അദ്ദേഹത്തെ എൻ.ഡി.ആർ.എഫ് സേനാംഗങ്ങൾ ശ്രീകോവിലിന് മുന്നിൽ എത്തിച്ചു. ശാരീരിക അവശതകൾക്കിടയിലും അടുത്ത മണ്ഡലകാലത്തും ദർശനപുണ്യം സാധ്യമാകണമെന്ന പ്രാർഥന മാത്രമാണുള്ളതെന്നാണ് അദ്ദേഹം ശ്രീകോവിലിന് മുന്നിലെത്തിയപ്പോൾ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

