Begin typing your search above and press return to search.
exit_to_app
exit_to_app
നിലയ്ക്കലിലെ പാർക്കിങ് ഫീസ് കരാർ റദ്ദാക്കി
text_fieldsbookmark_border
ശബരിമല: നിലയ്ക്കലിലെ പാർക്കിങ് ഫീസ് പിരിക്കാനുള്ള കരാർ റദ്ദ് ചെയ്തു. കൊല്ലം ശൂരനാട് സ്വദേശി സജീവനാണ് പാർക്കിങ് കരാർ ഏറ്റെടുത്തിരുന്നത്. ടെൻഡർ തുക പൂർണമായും അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ദേവസ്വം ബോർഡ് കരാർ റദ്ദ് ചെയ്തത്.
ഒരു കോടി 30 ലക്ഷം രൂപയാണ് കരാർ തുകയിൽ അടയ്ക്കാൻ ബാക്കിയുള്ളത്. ഇതിന് സാവകാശം ചോദിച്ച് കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി അനുവദിച്ച മൂന്നാം തീയതിക്ക് ശേഷവും തുക അടക്കുവാൻ കരാറുകാരൻ തയാറാവാതിരുന്നതിനെ തുടർന്നാണ് നടപടി
പാർക്കിങ്ങിങ്ങ് ഫീസ് പിരിക്കുന്നതിന്റെ ചുമതല ചൊവ്വാഴ്ച രാവിലെ മുതൽ ദേവസ്വം ബോർഡ് ഏറ്റെടുത്തതായി പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ പറഞ്ഞു.
Next Story

