മകരവിളക്ക്: ശബരിമലയിലേക്ക് പ്രവേശനം 35,000 പേർക്ക് മാത്രം
text_fieldsതിരുവനന്തപുരം: മകരവിളക്ക് ദിനമായ 14ന് ശബരിമലയിലേക്ക് പ്രവേശനം 35,000 പേർക്കു മാത്രമെന്ന് ദേവസ്വം മന്ത്രി വി.എൻ.വാസവൻ. ഇതിൽ 30,000 പേരെയും വെർച്വൽ ക്യൂ ബുക്കിങിലൂടെയാവും പ്രവേശിപ്പിക്കുക. 13ന് 40,000 പേർക്ക് പ്രവേശനം അനുവദിക്കും. അതിനു മുൻപുള്ള ദിവസങ്ങളിൽ 70,000 പേർക്കു വീതമാണ് പ്രവേശനം.
എല്ലാ ദിവസവും സ്പോട് ബുക്കിങ് വഴിയുള്ള പ്രവേശനം 5000 പേർക്കായി പരിമിതപ്പെടുത്തും. മകരവിളക്ക് കഴിഞ്ഞ് മടങ്ങുന്നവർക്കായി 100 ബസ് അധികം വിന്യസിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ അറിയിച്ചു. 10-ാം തീയതി മുതൽ സന്നിധാനത്തെ മുറികളുടെ ബുക്കിങ് പൂർണമായും ഓൺലൈൻ വഴിയാക്കും.
ക്ഷേത്രമുറ്റത്ത് നിന്ന് മകര വിളക്ക് കാണാൻ ഫോട്ടോ പതിച്ച 250 ഗോൾഡൻ പാസുകൾ നൽകും. ഫ്ലൈ ഓവറിൽ നിൽക്കാൻ ഫോട്ടോ പതിച്ച സിൽവർ പാസുകളും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

