Begin typing your search above and press return to search.
exit_to_app
exit_to_app
ലീഗൽ മെട്രോളജി ശബരിമലയിൽ പിഴ ഇടാക്കിയത് 10,87,000 രൂപ
text_fieldsbookmark_border
ശബരിമല: മണ്ഡലകാലം തുടങ്ങിയ ശേഷം 17 വരെ ലീഗൽ മെട്രോളജി വിഭാഗം ശബരിമലയിൽ നടത്തിയ പരിശോധനകളിൽ 181 കേസുകളിൽ 10,87,000 രൂപ പിഴ ഈടാക്കി.
ക്രമക്കേടുകളിൽ കൂടുതലും തൂക്കത്തിൽ കുറച്ച് സാധനങ്ങൾ വിൽക്കുക, നിശ്ചയിച്ച വിലയിൽ അധികം ഈടാക്കുക, വിരിവെക്കാനും പായയും തലയിണയും വാടകയായി നൽകാനും നിശ്ചയിച്ച നിരക്കിൽ അധികം ഈടാക്കുക എന്നിവയാണ്. സന്നിധാനം, പമ്പ, നിലക്കൽ, ഔട്ടർ പമ്പ എന്നീ നാല് സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വിവിധ സ്ക്വാഡുകളായി നടത്തിയ പരിശോധനകളിലാണ് ക്രമക്കേട് കണ്ടെത്തി പിഴ ഈടാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

