സുരക്ഷാവലയം തീര്‍ത്ത് അഗ്നിരക്ഷാസേന
text_fieldsശബരിമല സന്നിധാനത്തെ ഫയര്‍ ആന്‍ഡ് െറസ്ക്യൂ വിഭാഗത്തിന്റെ പ്രധാന കണ്ട്രോള് റൂം
ശബരിമല: ശബരിമലയില്‍ സുരക്ഷാവലയം തീര്‍ത്ത് അഗ്നിരക്ഷാസേനയുടെ 86 അംഗ സംഘം. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ ഓരോ ഫയര്‍പോയിന്റിലും ആറു മുതല്‍ 10 ജീവനക്കാരെ വരെയാണ് നിയോഗിച്ചിരിക്കുന്നത്. സോപാനം, മാളികപ്പുറം, ഭസ്മക്കുളം, നടപ്പന്തല്‍, ശരംകുത്തി, മരക്കൂട്ടം, പാണ്ടിത്താവളം, കെ.എസ്.ഇ.ബി, കൊപ്രാക്കളം എന്നിങ്ങനെ വിവിധ സ്ഥലങ്ങളാണ് ഫയര്‍ പോയിന്റുകളായി പ്രവര്‍ത്തിക്കുന്നത്. ഇതോടൊപ്പം അരവണ കൗണ്ടറിനടുത്ത് ഫയര്‍ ആന്‍ഡ് റസ്ക്യൂ വിഭാഗത്തിന്റെ പ്രധാന കണ്ട്രോള് റൂമും പ്രവര്‍ത്തിക്കുന്നുണ്ട്.
സന്നിധാനത്തെ ഹോട്ടലുകള്‍, അപ്പം, അരവണ കൗണ്ടര്‍, പ്ലാന്റ്, ശര്‍ക്കര ഗോഡൗണ്‍, കൊപ്രാക്കളം, വെടിപ്പുര തുടങ്ങി അപകട സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും തീര്‍ഥാടനം ആരംഭിച്ചതു മുതല്‍ നിരന്തരമായ ഫയര്‍ ഓഡിറ്റിങ് നടത്തി വരുന്നുണ്ടെന്ന് ജില്ല ഫയര്‍ ഓഫീസര്‍ എസ്. സൂരജ് പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ സംഘം പ്രവര്‍ത്തിക്കുന്നത്. സന്നിധാനത്ത് ഉള്‍പ്പെടെ അടിയന്തര വൈദ്യസഹായം നല്കാന് വകുപ്പ് പൂര്‍ണ സജ്ജമാണ്. ഓരോ പോയിന്റിലും സ്ട്രക്ചര്‍, സ്പൈന്‍ ബോര്‍ഡ് എന്നിവ കരുതിയിട്ടുണ്ട്. സഹായത്തിനായി 30 സിവില്‍ ഡിഫന്‍സ് വാളണ്ടിയേഴ്സിന്റെ സേവനവുമുണ്ട്.
അസ്കാലൈറ്റ്, ഹൈഡ്രോളിക് കട്ടര്‍, ഡിമോളിഷിങ് ഹാമര്‍, റോപ് റസ്ക്യൂ കിറ്റ്, ബ്രീത്തിങ് അപ്പാരറ്റസ്, ചെയിന്‍ സോ, ഭാരം ഉയര്‍ത്തുന്നതിനുള്ള ന്യുമാറ്റിക് ബാഗ്, ജനറേറ്റര്‍ തുടങ്ങി രക്ഷാപ്രവര്‍ത്തനത്തിനുള്ള എല്ലാവിധ ഉപകരണങ്ങളും സേനയുടെ കൈയില്‍ സജ്ജമാണ്. കൂടാതെ തെര്‍മല്‍ ഇമേജിംഗ് കാമറ പോലുള്ള ആധുനിക ഉപകരണങ്ങളുമുണ്ടെന്ന് സ്റ്റേഷന് ഓഫീസര്‍ അര്ജുന് കെ. കൃഷ്ണന് പറഞ്ഞു. മരങ്ങള്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ പോലുള്ള അടിയന്തരഘട്ടങ്ങളിലും അടിയന്തര വൈദ്യസഹായം ആവശ്യമുള്ള സാഹചര്യത്തിലും സേനയുടെ നേതൃത്വത്തില്‍ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍, പൊലീസ്, ദേവസ്വം ബോര്‍ഡ്എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തനം ഏകോപിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

