Begin typing your search above and press return to search.
exit_to_app
exit_to_app
ചിങ്ങമാസപുലരിയിൽ ശബരിമലയിൽ ദർശനത്തിന് ഭക്തജന തിരക്ക്
text_fieldsbookmark_border
ശബരിമല ക്ഷേത്രം
ശബരിമല: ചിങ്ങമാസപുലരിയിൽ ശബരിമലയിൽ ദർശനത്തിന് ഭക്തജന തിരക്ക്. മഴയെ അവഗണിച്ചും അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം ഭക്തർ സന്നിധാനത്തേക്ക് ഒഴുകിയെത്തി.
തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ലക്ഷാർച്ചന, കളഭാഭിഷേകം തുടങ്ങിയ വിശേഷ വഴിപാടുകളും ഇന്നലെ നടന്നു. പുതിയ ദേവസ്വം ബോർഡ് മെമ്പർ അഡ്വ. പി. ഡി. സന്തോഷ്കുമാറും ഇരുമുടിക്കെട്ടേന്തി ദർശനം നടത്തി.
ശബരിമല കീഴ്ശാന്തിയുടെ നറുക്കെടുപ്പും സന്നിധാനത്ത് നടന്നു. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ആഗസ്റ്റ് 21 രാത്രി 10 ന് നടയടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

