Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല തീർഥാടകരുടെ പ്രതിദിന എണ്ണം 90000 കടന്നു

text_fields
bookmark_border
sabarimala
cancel

ശബരിമല: ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകരുടെ പ്രതിദിന എണ്ണം 90000 കടന്നു. ശനിയാഴ്ച ആറു മണി വരെ ലഭിച്ച കണക്ക് അനുസരിച്ച് 71176 ഭക്തർ ദർശനത്തിന് എത്തി. വെള്ളിയാഴ്ച 92,562 തീർഥാടകരാണ് ദർശനം നടത്തിയത്. ഇതിൽ 17425 പേർ സ്പോട്ട് ബുക്കിങ്ങിലൂടെയാണ് എത്തിയത്.

തീർഥാടകരുടെ എണ്ണം വർധിച്ചിട്ടും ശരംകുത്തി മുതൽ മാത്രമാണ് തീർഥാടകരുടെ ക്യൂ ഉണ്ടാവുന്നത്. പ്രസാദ വിതരണ കൗണ്ടറുകൾക്ക് മുമ്പിലും കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല. അതേസമയം പമ്പയിലെ സ്പോട്ട് ബുക്കിങ് കേന്ദ്രത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

8 കൗണ്ടറുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. സ്പോട്ട് ബുക്കിങ്ങിന് എത്തുന്നവരുടെ തിരക്ക് പരിഗണിച്ച് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Daily number of Sabarimala pilgrims has crossed 90000
Next Story