ശബരിമല തീർഥാടകർക്ക് തുണി സഞ്ചി
text_fieldsപ്രതീകാത്മക ചിത്രം
റാന്നി: ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ജില്ല കുടുംബശ്രീ മിഷൻ നേതൃത്വത്തിൽ അയ്യപ്പഭക്തർക്ക് വിതരണം ചെയ്യാൻ തയാറാക്കിയ തുണി സഞ്ചികളുടെ ആദ്യഘട്ട വിതരണോദ്ഘാടനം പെരുനാട് ശബരിമല ഇടത്താവളത്തിൽ ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ ജി. കെ. സുരേഷ് കുമാർ നിർവഹിച്ചു. ഡെപ്യൂട്ടി കലക്ടർ രാജലക്ഷ്മി ഏറ്റുവാങ്ങി.
ജില്ല കുടുംബശ്രീ മിഷനും വ്യവസായ വകുപ്പും സംയോജിച്ച് റാന്നി നിയോജകമണ്ഡലത്തിൽ നടത്തിവരുന്ന ഷീ റൈസ് പദ്ധതിയുടെ ഭാഗമായുള്ള സ്‌കിൽ ട്രെയിനിങ് സെന്ററുകളിലെ എംബ്രോയിഡറി ക്ലാസുകളുടെ ഉദ്ഘാടനവും ഡെപ്യൂട്ടി കലക്ടർ നിർവഹിച്ചു. പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജ മധു അധ്യക്ഷത വഹിച്ചു.
പ്ലാസ്റ്റിക് കാരിബാഗ് ഉപയോഗം കുറച്ച് തുണിസഞ്ചികൾ വ്യാപകമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തീർഥാടകർക്ക് ഒരു ലക്ഷത്തോളം തുണി സഞ്ചികൾ വിതരണം ചെയ്യും. കുടുംബശ്രീ ജില്ല മിഷനും ക്ലീൻ കേരള കമ്പനിയും സംയുക്തമായി ചേർന്നാണ് ബാഗുകളുടെ ആദ്യ സെറ്റ് വിതരണം നടത്തുന്നത്. പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നതും ക്ലീൻ കേരള കമ്പനിയാണ്.
നിലക്കൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശുചിത്വമിഷൻ കൗണ്ടറുകൾ മുഖേനയാണ് സഞ്ചികൾ വിതരണം ചെയ്യുന്നത്.കുടുംബശ്രീ ജില്ല മിഷൻ കോർഡിനേറ്റർ എസ് ആദില, അസി. ജില്ല മിഷൻ കോഓർഡിനേറ്റർ കെ ബിന്ദു രേഖ, പ്ലാൻ കാമ്പയിൻ ജില്ല കോർഡിനേറ്റർ ആർ. അജിത് കുമാർ, പെരുന്നാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.ആർ. രാജം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

