Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു

text_fields
bookmark_border
ഏലക്ക ഇടാതെ അരവണ നിർമിക്കാൻ നിർദേശം
Sabarimala Aravana
cancel

ശബരിമല: ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു. പുലർച്ചെ മൂന്നര മുതലാണ് ഏലക്ക ഇടാത്ത അരവണ വിതരണം ചെയ്യാൻ തുടങ്ങിയത്. അരവണ നിർമാണത്തിന് ഉപയോഗിച്ച ഏലക്കയിൽ അനുവദനീയമായ അളവിലും കൂടുതലായി കീടനാശിനിയുടെ സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഹൈകോടതിയുടെ നിർദേശത്തെ തുടർന്നാണ് ബുധനാ‍ഴ്ച വൈകിട്ട് അഞ്ച് മുതൽ അരവണ വിതരണം നിർത്തിവെച്ചത്.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കൊച്ചിയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് അരവണ നിർമാണത്തിന് ഉപയോഗിക്കുന്ന ഏലക്കയിൽ 14 ഇനം കീടനാശിനികളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭക്ഷ്യ സുരക്ഷ നിലവാര അതോറിറ്റി ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മകരവിളക്ക് ദിനത്തിൽ അടക്കം സന്നിധാനത്ത് എത്തുന്ന തീർഥാടകരിൽ ബഹുഭൂരിപക്ഷത്തിനും അരവണ പ്രസാദം ലഭിക്കാതെ മലയിറങ്ങേണ്ടി വരുന്ന സാഹചര്യത്തിലാണ് ഏലക്ക ഇടാതെ അരവണ നിർമിക്കാൻ ദേവസ്വം നിർദേശം നൽകിയത്. ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായാണ് അരവണ നിർമാണവും വിതരണവും നിർത്തിവെക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aravana Production and distribution started in Sabarimala
Next Story