Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightഇനി ശരണം വിളിയുടെ...

ഇനി ശരണം വിളിയുടെ നാളുകൾ; ശബരിമലയിൽ ഇന്ന്​ നട തുറക്കും

text_fields
bookmark_border
ഇനി ശരണം വിളിയുടെ നാളുകൾ; ശബരിമലയിൽ ഇന്ന്​ നട തുറക്കും
cancel

പ​ത്ത​നം​തി​ട്ട: ഇ​നി ​ വ്ര​ത​ശു​ദ്ധി​യു​ടെ​യും ശ​ര​ണം വി​ളി​യു​ടെ​യും നാ​ളു​ക​ൾ. മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക്​ തീ​ർ​ഥാ​ട​ന കാ​ല​ത്തി​ന്​ തു​ട​ക്കം കു​റി​ച്ച്​ ബു​ധ​നാ​ഴ്ച ശ​ബ​രി​മ​ല​യി​ൽ ശ്രീ​കോ​വി​ൽ ന​ട തു​റ​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന്​ ന​ട തു​റ​ന്ന​ശേ​ഷം ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ നി​യു​ക്ത ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം മേ​ല്‍ശാ​ന്തി​മാ​രു​ടെ അ​ഭി​ഷേ​ക, അ​വ​രോ​ധ ച​ട​ങ്ങു​ക​ൾ സോ​പാ​ന​ത്ത്​ ന​ട​ക്കും. നാ​ളെ വൃ​ശ്ചി​ക പു​ല​രി​യി​ൽ ന​ട​തു​റ​ക്കു​ന്ന​തോ​ടെ 41 ദി​വ​സ​ത്തെ മ​ണ്ഡ​ല​കാ​ല തീ​ർ​ഥാ​ട​ന​ത്തി​ന്​ തു​ട​ക്ക​മാ​കും.

വ​ർ​ധി​ച്ച തി​ര​ക്ക്​ ക​ണ​ക്കി​ലെ​ടു​ത്ത്​ വി​പു​ല​മാ​യ ത​യാ​റെ​ടു​പ്പു​ക​ളാ​ണ്​ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ​യും വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.അ​ഗ്​​നി ര​ക്ഷാ സേ​ന സി​വി​ല്‍ ഡി​ഫ​ന്‍സ് അം​ഗ​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി റോ​ഡ് സു​ര​ക്ഷ ജാ​ഗ്ര​താ ടീ​മി​നെ​യും നി​യോ​ഗി​ച്ചു. നീ​ലി​മ​ല​യി​ലും അ​പ്പാ​ച്ചി​മേ​ട്ടി​ലും കാ​ര്‍ഡി​യോ​ള​ജി സെ​ന്‍റ​റു​ക​ൾ കൂ​ടാ​തെ തീ​ർ​ഥാ​ട​ന പാ​ത​യി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ 18 എ​മ​ര്‍ജ​ന്‍സി മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റു​ക​ളു​മു​ണ്ട്. മ​ഴ ത​ട​സ്സ​മാ​യെ​ങ്കി​ലും ശ​ബ​രി​മ​ല റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​വും പൂ​ർ​ത്തീ​ക​രി​ച്ചു.

പ​മ്പ-​നി​ല​ക്ക​ൽ ചെ​യി​ൻ സ​ർ​വി​സി​ന്​ ഉ​ൾ​പ്പെ​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി 500 ബ​സു​ക​ളാ​ണ്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ മൂ​ന്ന്​ ജി​ല്ല​ക​ളി​ലാ​യി നാ​നൂ​റോ​ളം കി​ലോ​മീ​റ്റ​ര്‍ വ​രു​ന്ന പാ​ത​ക​ളി​ല്‍ തീ​ർ​ഥാ​ട​ക​ര്‍ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യം ന​ല്‍കു​ന്ന​തി​നു​ള്ള മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ സേ​ഫ് സോ​ണ്‍ പ​ദ്ധ​തി​ക്കും തു​ട​ക്ക​മാ​യി. ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പ്​ ഹോ​ട്ട​ലു​ക​ളി​ലെ​യും ബേ​ക്ക​റി​ക​ളി​ലെ​യും വി​ല നി​ശ്ച​​യി​ച്ചു. ന​ദി​ക​ളി​ല്‍ അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​ന് ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ബാ​രി​ക്കേ​ഡു​ക​ളും സു​ര​ക്ഷാ​ബോ​ര്‍ഡു​ക​ളും സ്ഥാ​പി​ച്ചു.

എ​മ​ര്‍ജ​ന്‍സി ഓ​പ​റേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളും സ​ജ്ജ​മാ​യി. ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ അ​ട​ക്കം ശു​ചി​മു​റി, കു​ടി​വെ​ള്ള സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ങ്ങി. ശു​ചീ​ക​ര​ണ​ത്തി​ന്​ വി​ശു​ദ്ധി സേ​ന​യും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. തീ​ര്‍ഥാ​ട​ന പാ​ത​യി​ലെ അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ള്‍ തീ​ർ​ഥാ​ട​ന​പാ​ത​യി​ലൂ​ടെ യാ​ത്ര ന​ട​ത്തി ക​ല​ക്ട​റും ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍പേ​ഴ്സ​നു​മാ​യ ഡോ. ​ദി​വ്യ എ​സ് അ​യ്യ​ർ ഇ​ന്ന​ലെ വി​ല​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sabarimala News
News Summary - Sabarimala will be inaugurated today
Next Story