തീർഥാടക പ്രവാഹം; തിരക്കിലമർന്ന് സന്നിധാനം
text_fieldsതിരുവല്ല: തീർഥാടക തിരക്കിലമർന്ന് ശബരീശ സന്നിധാനം. മണ്ഡല മകരവിളക്ക് മഹോത്സവത്തിന് നടതുറന്ന് 10 ദിനം പിന്നിടുന്ന ശനിയാഴ്ചയായിരുന്നു സന്നിധാനത്ത് ഏറ്റവും അധികം തീർഥാടക തിരക്ക് അനുഭവപ്പെട്ടത്.
മുക്കാൽ ലക്ഷത്തോളം തീർഥാടകരാണ് ശനിയാഴ്ച മല ചവിട്ടി ശബരീശ ദർശനം നടത്തിയത്. പുലർച്ച മൂന്നിന് നട തുറന്നപ്പോൾ മുതൽ തീർഥാടകരുടെ നീണ്ടനിര ശരംകുത്തി മുതൽ ദൃശ്യമായിരുന്നു. ഒരു മണിക്കൂറിൽ അധികം നേരം എടുത്താണ് വലിയ നടപ്പന്തലിൽനിന്നും തീർഥാടകർ ദർശനത്തിനായി പതിനെട്ടാം പടിയിലേക്ക് എത്തിയത്.
തീർഥാടകരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ കഴിഞ്ഞദിവസം മുതൽ ഉദയാസ്തമന പൂജയും പടിപൂജയും ഒഴിവാക്കിയിട്ടുണ്ട്. പടിപൂജ വേളയിൽ ഒരു മണിക്കൂറോളം നേരം പതിനെട്ടാംപടി കയറുന്നതിനുള്ള നിയന്ത്രണവും ഉദയാസ്തമന പൂജ സമയത്ത് നിരവധി തവണ നട അടയ്ക്കേണ്ട സാഹചര്യവും മുൻനിർത്തിയാണ് ഭക്തർക്ക് കൂടുതൽ സമയം ദർശനം അനുവദിക്കുന്നതിനായി ഈ രണ്ടു പൂജകളും തീർഥാടനകാലത്ത് ഒഴിവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

