Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightകഅ്ബയിലെ 'കിസ്‌വ'യുടെ...

കഅ്ബയിലെ 'കിസ്‌വ'യുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി

text_fields
bookmark_border
kaaba
cancel

യാംബു: കഅ്ബയുടെ വസ്ത്രമായ 'കിസ്‌വ'യുടെ അറ്റകുറ്റപ്പണി പൂർത്തിയായി. കിസ്‌വയുടെ പരിപാലനത്തിനും അറ്റകുറ്റപ്പണികൾക്കും ഇരുഹറം കാര്യാലയം വലിയ പരിഗണനയാണ് നൽകുന്നതെന്ന് കഅ്ബ കിസ്‌വ കോംപ്ലക്‌സ് അണ്ടർ സെക്രട്ടറി ജനറൽ അംജദ് ബിൻ അയ്ദ് അൽ-ഹസ്മി പറഞ്ഞു.

കഅ്ബയുടെ കിസ്‌വ നിർമിക്കുന്നതിനുള്ള കിങ് അബ്ദുൽ അസീസ് കോംപ്ലക്‌സും കിസ്‌വയുടെ പരിപാലനത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷനും പ്രതിനിധാനം ചെയ്യുന്ന ഇരുഹറം പള്ളികളുടെ കാര്യങ്ങളുടെ ജനറൽ പ്രസിഡൻസിയാണ് അറ്റകുറ്റപ്പണികൾക്ക് മേൽനോട്ടം വഹിച്ചത്.

കഅ്ബയുടെ റുക്‌നുൽ യമാനിക്ക് ചുറ്റുമുള്ള ഭാഗത്തെ തുണിയിലാണ് ഇത്തവണ അറ്റകുറ്റപ്പണികൾ നടന്നത്. 200ഓളം ജോലിക്കാരാണ് കിസ്‌വ നിർമാണ ഫാക്ടറിയിൽ ജോലി ചെയ്യുന്നത്.

Show Full Article
TAGS:Repairs to the 'Kiswa' 
News Summary - Repairs to the 'Kiswa' of the Kaaba have been completed
Next Story