Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightഓക്സ്​ഫഡിലെ റമദാൻ...

ഓക്സ്​ഫഡിലെ റമദാൻ തെരുവുകൾ

text_fields
bookmark_border
ഓക്സ്​ഫഡിലെ റമദാൻ തെരുവുകൾ
cancel

ബ്രിട്ടനിലെ ഈ വർഷത്തെ റമദാൻ കൂടുതൽ ശ്രദ്ധേയമായത്​ ലണ്ടനിലെ വിശ്രുതമായ ഓക്സ്​ഫഡ്​ സ്​ട്രീറ്റിലെ തെരുവുവിളക്കുകൾ തെളിഞ്ഞതോടെയാണ്​. സാധാരണ ക്രിസ്മസിനാണ്​ ഈ തെരുവുവിളക്കുകൾ പ്രകാശിക്കുക. ബ്രിട്ടന്‍റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർ അവയുടെ ഭംഗി ആസ്വദിക്കുന്നതിനായി ലണ്ടനിൽ വന്നുതാമസിക്കാറുണ്ട്​. ഇതാദ്യമായാണ്​ റമദാനുവേണ്ടി ഓക്സ്​ഫഡ്​ സ്​ട്രീറ്റ്​ പ്രകാശിക്കുന്നത്​. റമദാൻ ആരംഭിക്കുന്നതിനു​ മുമ്പുതന്നെ ബ്രിട്ടനിലെ പ്രധാന സൂപ്പർമാർക്കറ്റുകളും കമ്പനികളും റമദാനെ വരവേറ്റ്​ സ്റ്റിക്കറുകളും ബാനറുകളും സ്ഥാപിക്കുന്നത്​ പതിവാണ്​. മുസ്‍ലിംകൾ കൂടുതൽ തിങ്ങിത്താമസിക്കുന്ന ബർമിങ്​ഹാം, ബ്രാഡ്​ഫഡ്​ തുടങ്ങിയ നഗരങ്ങൾ റമദാനെ കൂടുതൽ പ്രത്യക്ഷമായിതന്നെ വരവേൽക്കും.

​ബ്രിട്ടനിൽ ഈ വർഷത്തെ റമദാൻ ആരംഭിച്ചത്​ ഒരേ ദിവസമായിരുന്നു. സാധാരണ റമദാൻ ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും ഇവിടത്തെ മുസ്​ലിംകൾ രണ്ടു​ വിഭാഗമായി പിരിയും. ചന്ദ്രക്കല ദൃശ്യമായാൽ മാത്രം ​നോമ്പ്​ തുടങ്ങുന്ന​ ഒരു വിഭാഗവും സൗദിയിൽ മാസം കണ്ടാൽ വ്രതം തുടങ്ങുന്ന മറു വിഭാഗവും ഇവിടെയുണ്ട്​. ഈ തർക്കവിതർക്കങ്ങളുടെ ഫലമായി ഒരേ ദിവസം നോമ്പനുഷ്ഠിക്കുന്നവരും അനുഷ്ഠിക്കാത്തവരുമുണ്ടാകും.

കഴിഞ്ഞ വർഷങ്ങളെ ​അപേക്ഷിച്ച്​ ഈ വർഷത്തെ റമദാനിന്‍റെ മറ്റൊരു സവിശേഷത സമയദൈർഘ്യം കുറഞ്ഞതും വേനലിന്‍റെ കാഠിന്യം കുറഞ്ഞതുമായിരുന്നു. ഏറ്റവും കൂടുതൽ സാമൂഹിക പ്രവർത്തനങ്ങൾ നടക്കുന്ന മാസംകൂടിയാണ്​ റമദാൻ​. ജാതിമത ഭേദമന്യേ ധാരാളമാളുകൾ അതിൽ പങ്കാളിയാവുന്നു. പള്ളികളിലും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിലുമായി നിരവധി സന്നദ്ധ സേവക സംഘടനകൾ സജീവമാകും. പൊതുവെ ഇംഗ്ലീഷുകാർ ധാരാളമായി സന്നദ്ധ സേവനങ്ങളിൽ ഏർപ്പെടുന്നവരാണ്​. അതിന്​ ഗവൺമെന്‍റ്​ വളരെയധികം പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. ബ്രിട്ടനിലെതന്നെ പ്രയാസമനുഭവിക്കുന്ന അർഹരായവരുടെ കണ്ണീരൊപ്പാനാണ്​ ഇംഗ്ലീഷുകാർ കൂടുതലായും ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നത്​. ഓക്​സ്ഫഡ്​, ​കേംബ്രിജ്​ തുടങ്ങി ബ്രിട്ടനിലെ പ്രധാന സർവകലാശാലകൾ വലിയ ആവേശത്തോടെയാണ്​ ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കാറുള്ളത്​.

തുറന്ന മനസ്സും വിശ്വാസങ്ങളെ ആദരവോടെ കാണുന്നവരുമായതിനാൽ ചിലപ്പോൾ അവരും വ്രതമനുഷ്ഠിച്ചാണ്​ ഇഫ്താർ വിരുന്നിൽ പ​ങ്കെടുക്കുക. അടുത്തകാലത്ത്​ നടന്ന ​കേംബ്രിജ്​ സെൻട്രൽ മോസ്കിലെ ഇഫ്താർ വിരുന്ന്​ വളരെ ഹൃദ്യമായിരുന്നു. യൂറോപ്പിൽതന്നെ ഏറ്റവും പ്രഥമമായ പരിസ്ഥിതി അനുകൂല പള്ളിയാണ്​ ഈ ആരാധനാലയം. പടിഞ്ഞാറിലെ മുസ്​ലിംകളെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പാശ്ചാത്യ ചിന്തകനും കേംബ്രിജ്​ സർവകലാശാല ​പ്രഫസറുമായ അബ്​ദുൽ ഹക്കീം മുറാദാണ്​ ഈ പള്ളിയുടെ സ്ഥാപകൻ. പള്ളി നിർമാണത്തിന്​ പ്രോത്സാഹനവും കൂടുതൽ സഹായവും ലഭിച്ചത്​ കേംബ്രിജ്​ നിവാസികളായ അമുസ്​ലിംകളായ ഇംഗ്ലീഷുകാരിൽനിന്നായിരുന്നു.

പള്ളികൾക്കു​ പുറമെ ഹാളുകൾ വാടകക്കെടുത്തും ഇഫ്താറുകൾ സംഘടിപ്പിക്കാറുണ്ട്​. കൂടുതൽ പേരും ബ്രിട്ടീഷ്​ പൗരത്വം സ്വീകരിച്ച്​ ഇവിടെ സ്ഥിരതാമസമാക്കിയവരാണ്​. നിരവധി മലയാളി സന്നദ്ധസംഘടനകളും പ്രവർത്തിക്കുന്നുണ്ട്​. റമദാനിൽ ഇവയെല്ലാം സജീവമാകും. 10 വർഷമായി സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രധാന സംഘടനയാണ്​ അൽ ഇഹ്​സാൻ യു.കെ. ബ്രിട്ടനിലെ രജിസ്​ട്രേഡ്​ ചാരിറ്റിയായി അംഗീകരിക്കപ്പെട്ട ഈ സംഘടന ഈ റമദാനിലും വടക്കേ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ അധഃസ്ഥിത വിഭാഗങ്ങൾക്ക്​ സഹായം എത്തിക്കുന്നതിന്​ നേതൃത്വം നൽകുന്നു. ഇതുപോലെ ധാരാളം സന്നദ്ധ പ്രവർത്തനങ്ങളാലും നോമ്പനുഭവങ്ങളാലും ബ്രിട്ടനിലെ റമദാൻ കൂടുതൽ സജീവമാകുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramdanUAE
News Summary - ramdan- u.a.e
Next Story