ഓർമകളിൽ സൈതലവിക്കയും കുടുംബവും
text_fieldsആത്മവിശുദ്ധിയുടെയും സംസ്കരണത്തിന്റെയും മാസമായ റമദാൻ ആഗതമാകുമ്പോൾ ഒരു പഴയകാല അനുഭവമാണ് ഓർമയിലേക്ക് വരുന്നത്. യാഥാസ്തിക ഹിന്ദു കുടുംബത്തിലാണ് ജനനം. ഞങ്ങളുടെ ഗ്രാമത്തിൽ എന്റെ കുട്ടിക്കാലത്ത് ഒരു മുസ്ലിം കുടുംബം മാത്രമാണ് ഉണ്ടായിരുന്നത്. അതും എന്റെ മുത്തശ്ശന്റെ തറവാടായ ഓങ്ങല്ലൂരിൽ നിന്നും ഞങ്ങളുടെ തെങ്ങിൻതോപ്പ് കാവലിനായി കൊണ്ടുവന്ന സൈതലവിക്കയും കുടുംബവും. അവർ ഞങ്ങളുടെ വീടിനോട് ചേർന്നായിരുന്നു താമസിച്ചിരുന്നത്. അവർ റമദാൻ മാസത്തിൽ നോമ്പ് തുറക്കുമ്പോൾ കുട്ടികളായ ഞങ്ങളെ അവരുടെ വീട്ടിലേക്ക് വിളിക്കും. നൈസ് പത്തിരിയും കോഴിയും തരും. മതിവരുവോളം കഴിച്ചു സംതൃപ്തി അടഞ്ഞ കുട്ടിക്കാലം.
സൈതലവിക്കക്ക് നാല് മക്കൾ ആയിരുന്നു. മുഹമ്മദ്, പാത്തുമ്മ, ഖദീജ, ആയിഷ. പിന്നീട് മുതിർന്നപ്പോഴാണ് റമദാനെ കുറിച്ചും നോമ്പിനെ കുറിച്ചും കൂടുതൽ മനസ്സിലായത്. ആറു വർഷമായി ഒമാനിലുണ്ട്. ഇവിടെ വന്നശേഷം നിരവധി ഇഫ്താർ പാർട്ടികളിൽ പങ്കെടുത്തു. കഴിഞ്ഞ രണ്ടുവർഷം മുതൽ നോമ്പ് മുഴുവനും എടുക്കാനും തുടങ്ങി. ഇത്തവണയും നോമ്പനുഷ്ഠിക്കുന്നുണ്ട്. നോമ്പ് മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകും എന്ന് മാത്രമല്ല ആത്മീയ സുഖം ലഭിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

