Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അഹല്യാമോക്ഷം
cancel

അഹല്യാമോക്ഷം

text_fields
bookmark_border
രാമായണ വഴിയിൽ-8

ബാലന്മാരായ രാമലക്ഷ്മണന്മാർ വിശ്വാമിത്രനോടൊപ്പം ജനക രാജധാനിയിലേക്ക് പോകുന്ന സന്ദർഭം. വഴിയിൽക്കണ്ട പഴയൊരു ആശ്രമത്തെ മുനി കുമാരന്മാർക്ക് ചൂണ്ടിക്കാണിച്ചു കൊടുത്തു. ഗൗതമ മഹർഷിയുടെയും ഭാര്യ അഹല്യയുടെയും ആശ്രമം. ഒരിക്കൽ ദേവരാജാവായ ഇന്ദ്രന് അഹല്യയുടെ സൗന്ദര്യം കണ്ട് മോഹമുണ്ടായി.

മഹർഷി ഇല്ലാത്ത സമയംനോക്കി അദ്ദേഹത്തി​​​െൻറ വേഷത്തിൽവന്ന് ഇന്ദ്രൻ അഹല്യയെ പ്രാപിച്ചു (ഇന്ദ്രനെ തിരിച്ചറിഞ്ഞിട്ടും അദ്ദേഹത്തെ പ്രാപിക്കാൻ അഹല്യ ഉത്സാഹിച്ചെന്ന് വാല്മീകി രാമായണം). ആശ്രമത്തിന് പുറത്തിറങ്ങിയ ഇന്ദ്രൻ, തീർഥസ്​നാനം കഴിഞ്ഞ് ചമതയും ദർഭയും ശേഖരിച്ച് തിരിച്ചുവരുന്ന മഹർഷിയുടെ മുന്നിൽപ്പെട്ടു. ത​​​െൻറ രൂപം ധരിച്ച് അകൃത്യത്തിലേർപ്പെട്ട ഇന്ദ്ര​​​െൻറ ലൈംഗികശേഷി മുനി ശപിച്ച് ഇല്ലാതാക്കി.

അനേകായിരം വർഷങ്ങൾ ആഹാരമില്ലാത്തവളായി, തപസ്സു ചെയ്യുന്നവളായി, ചാരത്തിൽ കിടക്കുന്നവളായി, മറ്റാർക്കും കാണാനാകാതെ ഘോരവനത്തിൽ ഏകാകിയായി കഴിയാൻ ഇടവരട്ടെ എന്ന് ഗൗതമൻ അഹല്യയെ ശപിച്ചു. ശ്രീരാമൻ ഈ ഘോരവനത്തിലേക്ക് വരുമ്പോൾ ശാപമോക്ഷം കിട്ടുമെന്നും അറിയിച്ചു. ഒടുവിൽ രാമ​​​െൻറ പാദസ്​പർശമേറ്റ് അഹല്യക്ക്​ പഴയരൂപം തിരിച്ചു കിട്ടുന്നു.

പ്രകൃത്യായുള്ള വാസനകളും ചോദനകളും എല്ലാ ജീവജാലങ്ങളിലുമുണ്ട്. ഉദ്ദേശ്യങ്ങളറിഞ്ഞ് അതിനെ വിവേകപൂർവം വിനിയോഗിക്കുകയാണ് വേണ്ടത്. വിവേചനരഹിതമായി നിയന്ത്രണങ്ങളേതുമില്ലാതെ തുറന്നുവിട്ടാൽ ആവാസവ്യവസ്​ഥയെ അത് താറുമാറാക്കും. അത്തരം ഭോഗവാസനകളുടെ, ഇന്ദ്രിയകാമനകളുടെ ഇരുളിൽനിന്ന് വിവേകത്തി​​െൻറ പ്രകാശത്തിലേക്കാണ് രാമൻ അഹല്യയെ മോചിപ്പിക്കുന്നത്.

പരമ്പരാഗത വിശ്വാസപ്രമാണങ്ങളിൽപ്പെട്ടതാണ് ശാപവും അതിൽനിന്നുള്ള വിമോചനവും. വ്യക്തികളുടെ പാകപ്പിഴകളും കുറവുകളും പരിഹരിക്കുന്നതിനുള്ള സംസ്​കരണപ്രക്രിയയുടെ തലം കൂടി അതിലുണ്ട്. എല്ലാവരിലും കുടികൊള്ളുന്ന അനന്ത സാധ്യതകളെ തുച്ഛവും സങ്കുചിതവുമായ ഭോഗവാസനകളിൽ തളച്ചിടുന്നത് മനുഷ്യർക്ക് അഭികാമ്യമല്ല.

അർഥകാമങ്ങൾ ധർമാനുസൃതമായിരിക്കണം എന്നാണ് ഭാരതീയമതം. നിരന്തരമായ സാധനകളിലൂടെയും ഉപാസനകളിലൂടെയും അനേകകാലം സംസ്​കരണപ്രക്രിയക്ക്​ വിധേയമായതുകൊണ്ടാണ് പഞ്ചകന്യകമാരിൽ അഹല്യയെ ഉൾപ്പെടുത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story