യുദ്ധകാണ്ഡത്തിൽ അവസാനിക്കുന്നില്ല
text_fieldsശ്രീരാമപട്ടാഭിഷേകത്തോടെ സമാപിക്കുന്ന യുദ്ധകാണ്ഡത്തിൽ തീരുന്നതാണ് ഭൂരിപക്ഷം മലയാളികളുടെയും രാമായണപാരായണശീലം! ഭരണാധികാരി, പോരാളി, വനവാസി, പുരുഷൻ, ഭർത്താവ്, പിതാവ്, മകൻ, ശിഷ്യൻ എന്നീ നിലകളിലുള്ള ശ്രീരാമചന്ദ്രന്റെ സമഗ്രവ്യക്തിഭാവം രാമായണത്തിലെ ഉത്തരകാണ്ഡംകൂടി പരിശോധിക്കാതെ നമുക്ക് ലഭിക്കുകയില്ല. രാക്ഷസവംശത്തിെന്റ ഉത്ഭവവും രാവണചരിതവുമെല്ലാം അതിൽ ഉൾപ്പെടുന്നതാണ്.
സപ്തർഷികളിലൊരാളായ പുലസ്ത്യന്റെ പൗത്രനായ രാവണന് കുലമഹിമയും വംശപാരമ്പര്യവും മഹത്വവും വേണ്ടുവോളമുണ്ടെന്ന് അദ്ദേഹത്തെ പ്രതിയോഗിസ്ഥാനത്ത് നിർത്തി അധിക്ഷേപിക്കുന്നവർക്കെല്ലാം ബോധ്യപ്പെടും. യുദ്ധകാണ്ഡത്തോടെ രാവണന്റെ അനീതികൾക്ക് അറുതി വരുമ്പോൾ തുടങ്ങിവെച്ച പലതും രാമൻ ഉത്തരകാണ്ഡത്തിൽ പൂർത്തിയാക്കാനിരിക്കുകയാണ്! സീതാദേവിതന്നെയാണ് അവിടെയും അദ്ദേഹത്തിന്റെ സമസ്യ. ഇതെല്ലാം അവലോകനം ചെയ്യുന്നതിനും അവയുടെ ഉള്ളറയിലേക്കിറങ്ങുന്നതിനും ഇതര രാമായണങ്ങളിലേക്ക് സുഗമമായി പ്രവേശിക്കുന്നതിനും കൈവശമുള്ള രാമായണത്തിലെ മുഴുവൻ വരികളിലൂടെയും കടന്നുപോകേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

