റമദാനെ വരവേറ്റ് പ്രകാശപൂരിതമായി അബൂദബിയിലെ തെരുവുകള്‍
text_fieldsഅബൂദബി: പുണ്യ റമദാന് ഹൃദ്യമായ വരവേൽപൊരുക്കി അബൂദബിയിലെ തെരുവുകളും പാലങ്ങളുമെല്ലാം പ്രകാശപൂരിതമായി. ഇതോടെ, അബൂദബിയുടെ രാത്രികാല കാഴ്ച കൂടുതല്‍ വശ്യമായി. വിവിധ മുനിസിപ്പാലിറ്റികളും ഗതാഗത വകുപ്പും മുന്‍കൈയെടുത്താണ് നഗരത്തെ സുന്ദരമാക്കിയിരിക്കുന്നത്. അബൂദബി സിറ്റി മുനിസിപ്പാലിറ്റി, അല്‍ഐന്‍ മുനിസിപ്പാലിറ്റി, അല്‍ ദഫ്ര റീജ്യന് മുനിസിപ്പാലിറ്റി എന്നീ മുനിസിപ്പാലിറ്റികളിലെ തെരുവുകളിലാണ് വര്‍ണവിളക്കുകള്‍ ഉള്ളത്. അബൂദബി, അല്‍ഐന്‍, അല്‍ ദഫ്ര മേഖലയിലെ തെരുവുകള്‍, പൊതു ചത്വരങ്ങള്‍, പാലങ്ങള്‍ എന്നിവയില്‍ വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പുണ്യമാസം പ്രമാണിച്ച് അബൂദബിയിലെ തെരുവുകളില്‍ മാത്രം വിവിധ തരത്തിലുള്ള 5147 വിളക്കുകളാലാണ് ദീപാലങ്കാരം നടത്തിയതെന്ന് മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പ് (ഡി.എം.ടി) അധികൃതര്‍ അറിയിച്ചു.
ലൈറ്റുകളില്‍ ചന്ദ്രക്കല, പരമ്പരാഗത വിളക്കുകള്‍, ഇസ്ലാമിക കലയില്‍ ഉപയോഗിക്കുന്ന ജ്യാമിതീയ പാറ്റേണുകള്‍ എന്നിവപോലുള്ള ജനപ്രിയ റമദാന് രൂപങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. അബൂദബിയില്‍ അല്‍ മഖ്ത പാലം, അബൂദബി കോര്‍ണിഷ്, അല്‍ ബത്തീന്‍ ഏരിയയിലെ സ്ക്വയറുകള്‍ എന്നിവിടങ്ങളില്‍ പ്രകാശിതമായ പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
പുനരുപയോഗത്തിനു സാധിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് ലൈറ്റുകളും മറ്റും ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം, താമസക്കാരുടെയും പൊതു അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷക്കായി എല്ലാ കാലാവസ്ഥ സാഹചര്യങ്ങളെയും ചെറുക്കുന്ന ഉയര്‍ന്ന നിലവാരമുള്ള വൈദ്യുതി സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിനും അധികൃതര്‍ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

