നോമ്പുകാലം തൊട്ടറിഞ്ഞ ഇഫ്താർ സംഗമങ്ങൾ
text_fieldsതിരുവനന്തപുരം ജില്ലയിലെ കൊടപ്പനക്കുന്ന് സ്വദേശിയാണ് ഞാൻ. ജനിച്ചു വളർന്നതും പ്ലസ് ടു വരെ പഠിച്ചതും ബഹ്റൈനിലാണ്. അതകൊണ്ടുതന്നെ നോമ്പും ഇഫ്താറും പെരുന്നാളും എനിക്ക് കൊച്ചുനാളിലെ പരിചിതമാണ്. പിന്നീട് ഉപരിപഠനം തിരുവന്തപുരത്ത് ഹോളി സൈന്റ്സ് കോളജിൽ ആയിരുന്നപ്പോൾ പ്രേത്യകിച്ചും പറയത്തക്ക അനുഭവങ്ങൾ ഇല്ല.
ബഹ്റൈൻ ജീവിതകാലം എല്ലാവരുമായും അറിയാനും ഇടപഴകാനുമുള്ള സാധ്യത കൂടുതലായിരുന്നു. അതുകൊണ്ടുതന്നെ വീണ്ടും അവിടേക്കു പോകാൻ കൊതിക്കാറുണ്ട്. യൂറോപ്യൻ സംസ്കാരം ഇടകലർന്നു നിൽക്കുന്നത് കാരണം പൊതുവെ ആളുകൾ പരസ്പരം നല്ല ബന്ധത്തിലായിരുന്നു. ബഹ്റൈനിൽതന്നെ ആയിരുന്നതിനാൽ നോമ്പുകാലം ഒരു പുതുമയുള്ളതല്ല. നോമ്പുകാലത്തെ അന്തരീക്ഷം മറ്റു പതിനൊന്നു മാസത്തിൽ നിന്നും വേറിട്ട് നിൽക്കുന്നതായിരുന്നു. ബിരുദാനന്തര പഠനശേഷം ബഹ്റൈനിൽ തിരിച്ചെത്തി. ഗ്ലോബൽ ഇസ്ലാമിക് ബാങ്കിൽ ജോലി ലഭിച്ചു. കൂടാതെ കിംസ്, മറ്റൊരു മെഡിക്കൽ സെന്റർ എന്നിവിടങ്ങളിലും ജോലിചെയ്യുമ്പോഴായിരുന്നു നോമ്പ് കാലത്തെക്കുറിച്ചുള്ള നല്ല അനുഭവങ്ങൾ.
അവിടങ്ങളിൽ ഇഫ്താർ പാർട്ടികളിൽ പങ്കെടുക്കുമ്പോൾ പലതരം ഭക്ഷണത്തേക്കാൾ അവർ നൽകുന്ന പരിഗണനയും സ്നേഹവും ബഹുമാനവുമായിരുന്നു ഞാൻ തൊട്ടറിഞ്ഞ നോമ്പുകാലത്തെ ഇഫ്താർ അനുഭവം. ഗ്ലോബൽ ഇസ്ലാമിക് ബാങ്കിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ആയതിനാൽ ഓരോദിവസവും പലരും പരസ്പരം ഇഫ്താറിന് ക്ഷണിക്കും. യേശുവിന്റെ ഉയിർത്തു എഴുന്നേൽപ്പുമായി ബന്ധപ്പെട്ട അമ്പതു ദിവസത്തെ ഈസ്റ്റർ നോമ്പ് ഇപ്പോൾ അനുഷ്ഠിക്കുന്നുണ്ട്.
നോൺവെജ് ഒഴിച്ചുള്ള ഭക്ഷണം മാത്രമേ കഴിക്കാവൂ. വെള്ളവും കുടിക്കാം എന്ന ചില നിയന്ത്രണം ഉണ്ട്. മുസ്ലിംകളെപോലെ ഒരു പകൽ മുഴുവൻ നീളുന്ന ഉപവാസം ഇല്ല. ഇതെല്ലം നിയന്ത്രണങ്ങൾ മനുഷ്യ മനസ്സിനെ ശീലിക്കാൻ സാധിക്കുന്നു. കോവിഡിന് തൊട്ടു മുമ്പാണ് ഞാൻ ഒമാനിൽ വരുന്നത്. അതുകൊണ്ടു വരും ദിവസം നടക്കാനിരിക്കുന്ന മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ഇഫ്താർ പാർട്ടിയായിരിക്കും എന്റെ ഒമാനിലെ ആദ്യ നോമ്പനുഭവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

