Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റമദാൻ അവസാന പത്തിലേക്ക്; ഭക്തിസാന്ദ്രമായി പള്ളികൾ
text_fieldsbookmark_border
കൽപറ്റ വലിയ പള്ളിയിൽ ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കാനെത്തിയവർ
Listen to this Article
കൽപറ്റ: വ്രത വിശുദ്ധിയിൽ റമദാൻ അവസാന പത്തിലേക്കെത്തിയതോടെ മസ്ജിദുകൾ ഭക്തിസാന്ദ്രം. നോമ്പ് 20 ദിവസം പൂർത്തിയായ വെള്ളിയാഴ്ച ജില്ലയിലെ പള്ളികളിലൊക്കെ ജുമുഅ നമസ്കാരത്തിന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
'ലൈലത്തുൽ ഖദ്ർ' പ്രതീക്ഷിക്കുന്ന അവസാന പത്തിലെ ദിവസങ്ങളിൽ രാത്രി നമസ്കാരത്തിനും പ്രാർഥനകൾക്കുമായി വിശ്വാസികൾ കൂട്ടത്തോടെ ഇനി പള്ളികളിലെത്തും. കോവിഡ് പ്രതിസന്ധിക്കാലത്ത് അടച്ചിടപ്പെട്ട പള്ളികളിലെ, നമസ്കാരങ്ങളും പ്രാർഥനകളും വീണ്ടും അനുഭവിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് വിശ്വാസികൾ. അനുഗ്രഹങ്ങളുടെയും പാപ-നരക മോചനങ്ങളുടെയും വിശുദ്ധമാസത്തെ പ്രാർഥനകളും ദാനധർമങ്ങളും വർധിപ്പിച്ച് ദൈവപ്രീതി കാംക്ഷിക്കുകയാണ് ജില്ലയിലെയും വിശ്വാസികൾ.
Next Story

