റമദാന്റെ പുണ്യവുമായി ആദ്യ വെള്ളി
text_fieldsഗ്രാന്റ് മസ്ജിദിൽ നടന്ന തറാവീഹ് നമസ്കാരം. അറ്റകുറ്റപണികൾക്കും, കോവിഡിനും ശേഷം മൂന്ന് വർഷങ്ങൾക്കുശേഷമാണ്
മസ്ജിദ് രാത്രി പ്രാർഥനകൾക്കായി ഈ റമദാനിൽ തുറന്നത്
കുവൈത്ത് സിറ്റി: വിശുദ്ധമാസത്തിന്റെ പുണ്യങ്ങളേറ്റുവാങ്ങാൻ വിവിധ കർമങ്ങളിൽ മുഴുകിയ വിശ്വാസികൾക്ക് ആത്മചൈതന്യം പകര്‍ന്ന് റമദാനിലെ ആദ്യ വെള്ളിയാഴ്ച.
റമദാൻ ഒന്നു മുതൽ ഖുര്‍ആന്‍ പാരായണവും നോമ്പുതുറയും തറാവീഹ് നമസ്കാരവുംകൊണ്ട് സജീവമായ പള്ളികളിൽ വെള്ളിയാഴ്ച വലിയ തിരക്ക് അനുഭവപ്പെട്ടു. നോമ്പും അവധിയും ആയതിനാൽ ജനങ്ങൾ പള്ളികളിലേക്ക് ഒഴുകി. ജുമുഅ നമസ്കാരത്തിന് പതിവിലും നേരത്തേ എത്തി ആളുകൾ പ്രാർഥനയിൽ മുഴുകി. അകം നിറഞ്ഞുകവിഞ്ഞതോടെ പല പള്ളികളിലും വരി പുറത്തേക്കു നീണ്ടു.
റമദാന്റെ ചൈതന്യം ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുലർത്താനും കൂടുതൽ നന്മകളിൽ മുന്നേറാനും ഇമാമുമാർ ഉണർത്തി. ഭക്തിയും ജീവിത വിശുദ്ധിയും സൂക്ഷ്മതയും അപരസ്നേഹവും കാരുണ്യവും നേടിയെടുക്കാനും വളർത്താനും നോമ്പിലൂടെ കഴിയും.
ഓരോ നിമിഷവും ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നവരാണ് വിജയികളെന്നും ഇമാമുമാർ ഉണർത്തി. എല്ലാ നമസ്കാരങ്ങൾക്കു ശേഷവും മിക്ക പള്ളികളിലും ഉദ്ബോധന ക്ലാസുകൾ നടക്കുന്നുണ്ട്. നോമ്പുതുറക്ക് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇഫ്താർ ക്യാമ്പുകൾ, റമദാനോടനുബന്ധിച്ച മറ്റു പരിപാടികൾ എന്നിവയാലും പള്ളികൾ സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

