റമദാൻ: ആത്മീയ അനുഭൂതിയിൽ വിശ്വാസികൾ
text_fieldsകുവൈത്ത് സിറ്റി: റമദാൻ ആരംഭിച്ചതോടെ വിശ്വാസികൾ ആത്മീയ അനുഭൂതിയുടെ നിറവിൽ. വിവിധ ഗവര്‍ണറേറ്റുകളിലെ പള്ളികളില്‍ ഇഫ്താറിനുള്ള ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇഫ്താറുകൾ, റമദാൻ പ്രഭാഷണങ്ങൾ എന്നിവയുമായി മലയാളി സംഘടനകളും സജീവമാണ്. മിക്ക സംഘടനകളും പഠന ക്ലാസുകൾ, നോമ്പുതുറ എന്നിവ നടത്തിവരുന്നു.
രാജ്യത്തെ 1,800 ലധികം മസ്ജിദുകളിൽ തറാവീഹ് നമസ്കാരം നടക്കുന്നതായി ഔഖാഫ് മന്ത്രാലയം അറിയിച്ചു. സ്വദേശികളും വിദേശികളും അടക്കം നിരവധി വിശ്വാസികളാണ് രാത്രി പ്രാര്‍ഥനകളില്‍ പങ്കെടുക്കുന്നത്. പ്രാർഥനകളും ആരാധന കർമങ്ങളും പ്രയാസരഹിതമാക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി എമർജൻസി സെന്ററുകൾ അനുവദിച്ചതായി അധികൃതര്‍ അറിയിച്ചു.
ഭിക്ഷാടനം പിടികൂടിയാല്‍ നാടുകടത്തും
കുവൈത്ത് സിറ്റി: റമദാന് മാസത്തില്‍ ഭിക്ഷാടനം, അനധികൃത പണപ്പിരിവ് എന്നിവ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികൾ സ്വീകരിക്കും. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന പ്രവാസികളെ പിടികൂടിയാല്‍ നാടുകടത്തും.
ഭിക്ഷാടനം ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യുന്നതിനായി ഹോട്ട്ലൈനുകൾ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഭിക്ഷാടന കേസുകൾ പൊതുജനങ്ങൾ 25589655 - 25589644 ഈ നമ്പറുകളിലും, 112 എന്ന എമർജൻസി നമ്പറിലും റിപ്പോർട്ട് ചെയ്യണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഭിക്ഷാടനം നിയമപ്രകാരം നിരോധിച്ചിട്ടുണ്ട്.
റമദാൻ മാസത്തിൽ വ്രതാനുഷ്ഠാന സമയത്ത് പൊതുസ്ഥലത്ത് ഭക്ഷണം കഴിക്കുന്നതിനും രാജ്യത്ത് വിലക്കുണ്ട്. നോമ്പ് എടുക്കുന്നവർക്ക് പ്രയാസം സൃഷ്ടിക്കുന്ന തരത്തിൽ പരസ്യമായി ഭക്ഷണം കഴിക്കുന്നവര്‍ക്ക് പിഴയും തടവും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

