റമദാൻ വ്രതാരംഭം മാർച്ച് 11ന് സാധ്യതയെന്ന് കലണ്ടർ ഹൗസ്
text_fieldsദോഹ: ഗോളശാസ്ത്ര നിരീക്ഷണ പ്രകാരം ഈ വർഷത്തെ റമദാൻ വ്രതം മാർച്ച് 11ന് ആരംഭിക്കാൻ സാധ്യതയെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. മാർച്ച് 10 ഞായറാഴ്ചയാവും ശഅബാൻ മാസം പൂർത്തിയാവുന്നത്. അതേസമയം, മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഇസ്ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ് റമദാൻ വ്രതാരംഭം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കലണ്ടർ ഹൗസ് അറിയിപ്പിൽ വ്യക്തമാക്കി.
മാർച്ച് 10 ഞായറാഴ്ച പുതിയ മാസപ്പിറയുടെ സൂചനയായി ന്യൂമൂൺ പിറക്കും. സൂര്യാസ്തമനത്തിനുശേഷം 11 മിനിറ്റു കഴിഞ്ഞായിരിക്കും ചന്ദ്രൻ മായുന്നതെന്നും അതിനാൽ അടുത്ത ദിവസം റമദാൻ ഒന്നായിരിക്കുമെന്നും ശൈഖ് അബ്ദുല്ല അൽ അൻസാരി കോംപ്ലക്സ് എക്സി. ഡയറക്ടർ എൻജിനീയർ ഫൈസൽ മുഹമ്മദ് അൽ അൻസാരി അറിയിച്ചു.

