വെള്ളാർമല സ്കൂളിന് സ്നേഹോപഹാരവുമായി നല്ല ശമര്യാക്കാർ
text_fieldsറാന്നി: ഉരുൾ പൊട്ടലിൽ തകർച്ച നേരിട്ട വയനാട് വെള്ളാർമല ജി.വി. ഹയർ സെക്കൻഡറി സ്കൂളിന് കടൽ കടന്നെത്തിയ കൈത്താങ്ങ് ഗുഡ് സമരിറ്റൻ ചാരിറ്റബിൾ സൊസൈറ്റി എത്തിച്ചുനൽകി.
അമേരിക്കയിലെ ടെക്സസ് റിവർസ്റ്റോൺ മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയായ 'ഒരുമ' ഓണാഘോഷ പരിപാടിയിൽനിന്നു ശേഖരിച്ച തുക വയനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നൽകുവാൻ തീരുമാനിച്ചു.
ഒരുമ പ്രസിഡന്റ് ജിൻസി മാത്യു സെക്രട്ടറി ജെയിംസ് ചാക്കോ തുടങ്ങിയവർ ഗുഡ് സമരിറ്റൻ സൊസൈറ്റി ചെയർമാൻ ഫാ. ബെൻസി മാത്യു കിഴക്കേതിലിനെ ബന്ധപ്പെട്ടതിനെ തുടർന്നാണ് ക്രമീകരണങ്ങൾ ആയത്. ഫാ. ബിജോയ് ജോസഫ് അറക്കുടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ മുനീറിന് തുക കൈമാറി.
ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഉണ്ണികൃഷ്ണൻ, ജീനാ ബിജോയ് എന്നിവർ പങ്കെടുത്തു. നാനൂറോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ യാത്രാസൗകര്യം അടക്കം അടിസ്ഥാന സൗകര്യങ്ങൾക്കായി ബുദ്ധിമുട്ടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

